എന്നാലും എന്തൊരു മിക്‌സിങ്ങാണിത്; വൈറലായി ജ്യൂസ് മിക്‌സിങ്ങ് വീഡിയോ

പുതിയ പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വ്യത്യസ്ത രുചികളിലുള്ള വിഭങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണങ്ങള്‍, സാധാരണയില്‍ നിന്നും വലിപ്പത്തില്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ ഒറ്റയ്ക്ക് കഴിക്കുക തുടങ്ങിയ ചലഞ്ചുകളൊക്കെയാണ്  തരംഗമാകുന്നത്.

എന്നാല്‍ ഇതുപോലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല അതൊടൊപ്പം വിചിത്രമായ രീതിയിലാണ് വിളമ്പുന്നത്.

കേരളത്തിലെ ഒരു ജ്യൂസ് കടയില്‍ നിന്നുള്ള വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. ഒരു ചില്ല് ഗ്ലാസില്‍ നിറയെ ജ്യൂസെടുത്തതിന് ശേഷം കടക്കാരന്‍ സ്റ്റീല്‍ ഗ്ലാസെടുത്ത് അതിനെ മൂടുന്നു.

പിന്നിട് രണ്ട് ഗ്ലാസിനെയും സ്പൂണ്‍ ഉപയോഗിച്ച് തട്ടുകയും ചെയ്യുന്നു. അസാമാന്യമായ ബാലന്‍സിങ്ങിലൂടെ അയാള്‍ ഗ്ലാസ് പൊക്കി എറിഞ്ഞാണ് ജ്യൂസിനെ കൂട്ടിച്ചേര്‍ക്കുന്നത്.

അതും പലവട്ടം ഇങ്ങനെ ഉയര്‍ത്തി എറിയുകയും കൈയിലിട്ട് കറക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇയാള്‍ ജ്യൂസ് വിളമ്പി നല്‍കി.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

Related posts

Leave a Comment