തര്‍ക്കത്തിനിടെ അയാള്‍ തോളില്‍ കയറിപ്പിടിച്ചു! ഒട്ടും മടിക്കാതെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു; പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിയെ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത സംഭവം വെളിപ്പെടുത്തി നടി രജിഷ വിജയന്‍

സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ടേ താന്‍ അല്‍പ്പം തന്റേടിയായിരുന്നു എന്നും ബസില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ വ്യക്തിയെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി നടി രജിഷ വിജയന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ഉണ്ടായ അനുഭവം നടി വെളിപ്പെടുത്തിയത്.

തിരക്കുള്ള ബസില്‍ യാത്ര ചെയ്യവേ മുന്നിലെ ഡോറിന് സമീപം കമ്പിയില്‍ പിടിച്ച് നിന്നിരുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വല്ലാതെ അസ്വസ്ഥതപ്പെട്ട് നില്‍ക്കുന്നത് ശ്രദ്ധിച്ചു. മുഖമൊക്കെ വല്ലാതെയിരിക്കുന്നു. എന്താണെന്ന് ഞാന്‍ ശ്രദ്ധിച്ചപ്പോഴാണ്, ഡോറില്‍ നിന്നിരുന്ന ക്ലീനര്‍ ഈ പെണ്‍കുട്ടിയുടെ കാലില്‍ സ്വന്തം കാലുകൊണ്ട് തോണ്ടുകയാണ്. പെണ്‍കുട്ടി വിറച്ച് നില്‍ക്കുന്നു.

ഇതുകണ്ട ഞാന്‍ അയാളോട് ചൂടായി. ഞാനൊന്നും ചെയ്തില്ലല്ലോ എന്നായി അയാള്‍. ഞാനെന്തെങ്കിലും ചെയ്‌തോ എന്ന് കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് അയാള്‍ പെണ്‍കുട്ടിയോടും ചോദിച്ചു. അത് പേടിച്ച് ഒന്നും മിണ്ടിയില്ല. പുറകിലെ സീറ്റിലിരുന്ന സ്ത്രീകളോടും അയാള്‍ ഇതേ ചോദ്യം ചോദിച്ചു. അവരും മിണ്ടിയില്ല. ഇതിനിടെ ഞാനും അയാളും തമ്മില്‍ തര്‍ക്കമായി. അതിനിടെ അയാള്‍ എന്റെ തോളില്‍ പിടിച്ചു. ഞാന്‍ മുഖം നോക്കി ഒന്ന് പൊട്ടിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് ഒരാവശ്യം വന്നാല്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ പോലും കൂടെയുണ്ടാവില്ല എന്നതാണ് പ്രധാന പ്രശ്‌നം. അത് മാറേണ്ടതാണ്. രജിഷ പറയുന്നു.

Related posts