ഉ​മ്മ​ൻ​ ചാ​ണ്ടി​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​ർ ദു​ഷി​ച്ച മ​ന​സി​ന്‍റെ ഉ​ട​മ​ക​ൾ; ജീ​വി​ച്ചി​രു​ന്ന​തിനേ​ക്കാ​ൾ ക​രു​ത്ത​നാ​ണ് മ​ര​ണ​ശേ​ഷം ഉ​മ്മ​ൻ ചാണ്ടിയെന്ന്  ജി.​ സു​ധാ​ക​ര​ൻ

മ​ങ്കൊ​മ്പ്: ഉ​മ്മ​ൻ​ ചാ​ണ്ടി​ക്കെ​തി​രേ ഉ​ന്ന​യി​ച്ച വ്യ​ക്തി​പ​ര​മാ​യ ദു​രാ​രോ​പ​ണ​ങ്ങ​ൾ ചി​ല ദു​ഷി​ച്ച മ​ന​സുക​ളു​ടെ ജ​ല്പ​ന​ങ്ങ​ൾ മാ​ത്ര​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ.

കു​ട്ട​നാ​ട് നോ​ർ​ത്ത് സൗ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര​യി​ൽ ന​ട​ത്തി​യ ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​നോ പാ​ർ​ട്ടി​യോ അ​ത് ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ജീ​വി​ച്ചി​രു​ന്ന​തി നേ​ക്കാ​ൾ ക​രു​ത്ത​നാ​ണ് മ​ര​ണ​ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി.

വി​വി​ധ സ​മു​ദാ​യ സം​ഘ​ട​ന – രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ സി.​വി.​ രാ​ജീ​വ്, ഡോ.​കെ.​പി. നാ​രാ​യ​ണ​പി​ള്ള, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, സ​ന്തോ​ഷ് ശാ​ന്തി, എ.​എ​സ്.​ വി​ശ്വ​നാ​ഥ​ൻ, സു​രേ​ഷ് തെ​ക്കേ​ക്ക​ര, സ​ജി ജോ​സ​ഫ്, കെ.​ ഗോ​പ​കു​മാ​ർ, പ്ര​മോ​ദ് ച​ന്ദ്ര​ൻ, അ​ല​ക്‌​സ് മാ​ത്യു, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, ജോ​സ് കോ​യി​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment