ആയിരം കിലോമീറ്റര്‍ കാല്‍നടയായി ‘റാമു’ ശബരിമലയിലേക്ക്; കാഞ്ഞിരപ്പള്ളിയില്‍ എത്തുമ്പോഴും യാതൊരു വിഷമതകളുമില്ല

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​യി​രം കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി റാ​മു എ​ന്ന നാ​യ ശ​ബ​രി​മ​ല​യി​ലേ​ക്ക്.
ക​ഴി​ഞ്ഞ 12ന് ​ക​ർ​ണാ​ട​ക​യി​ലേ ഗ​ദ​കി​ൽ നി​ന്നും യാ​ത്ര തു​ട​ങ്ങി​യ​താ​ണ് വി​ശ്വ​നാ​ദ് സ്വാ​മി​യും സം​ഘ​വും.

ഗ​ദ​കി​ലെ അ​ന്ന​ദാ​ന മ​ഹാ​പ്ര​ഭു സ​ന്നി​ദ​ഹാ​ളി​ൽ നി​ന്നു​മാ​ണ് ഏ​ഴം​ഗം സം​ഘം കെ​ട്ടു​നി​റ​ച്ച് കാ​ൽ​ന​ട​യാ​യി യാ​ത്ര ആ​രം​ഭി​ച്ച​ത്. 12ന് ​ആ​രം​ഭി​ച്ച യാ​ത്ര​യി​ൽ ഇ​വ​ർ​ക്കൊ​പ്പം കൂ​ടി​യ​താ​ണ് റാ​മു എ​ന്ന നാ​യ​യും. ഇ​പ്പോ​ൾ ഏ​താ​ണ്ട് 900 കി​ലോ മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ത്തു​ന്പോ​ഴും യാ​തൊ​രു വി​ഷ​മ​ത​ക​ളു​മി​ല്ലാ​തെ ഇ​വ​ർ​ക്കൊ​പ്പം ത​ന്നെ​യു​ണ്ട് റാ​മു എ​ന്ന നാ​യ​യും.

ക​ർ​ണാ​ട​ക​യി​ലെ ഗൂ​ഡ​ല്ലൂ​ർ​പേ​ട്ട് ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ൽ നി​ന്നു​മാ​ണ് നാ​യ ഇ​വ​ർ​ക്കൊ​പ്പം കൂ​ടി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ന​ട​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചും രാ​ത്രി​യി​ൽ അ​ന്പ​ല​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങി​യും ഏ​തു​സ​മ​യ​ത്തും വി​ട്ടു​മാ​റാ​തെ ഒ​പ്പ​മു​ണ്ട് റാ​മു. ഗു​രു​സ്വാ​മി​യാ​യ വി​ശ്വ​നാ​ദ് സ്വാ​മി​ക്കൊ​പ്പം പു​നീ​ത്, ഉ​ച്ച​പ്പ, പ​ര​മേ​ശ്വ​ർ, ര​മേ​ശ്, മ​ല്ലു, ന​ര​സിം​ഗ എന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ളത്. നാ​യ പോ​രു​ന്ന​തു​വ​രെ ഒ​പ്പം കൊ​ണ്ടു​പോ​കു​വാ​നാ​ണ് നി​ല​വി​ൽ ഇ​വ​രു​ടെ തീ​രു​മാ​നം.

Related posts