ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; “ചോ​ദി​ച്ച​ത് എ​ന്തെ​ന്ന് അ​വ​ർ​ക്കു​മ​റി​യി​ല്ല, എ​നി​ക്കു​മ​റി​യി​ല്ലെന്ന് കെ സുരേന്ദ്രൻ


തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​മാ​ണ് ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു നി​ന്ന​ത്.

ബി​ജെ​പി​ക്ക് ക​ള്ള​പ്പ​ണം ഇ​ട​പാ​ടു​മാ​യി യാ​തോ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വി​ചി​ത്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്തൊ​ക്കെ ചോ​ദി​ച്ചെ​ന്ന് അ​വ​ർ​ക്കു​മ​റി​യി​ല്ല, എ​നി​ക്കു​മ​റി​യി​ല്ല എ​ന്നും പ​രി​ഹാ​സ രൂ​പേ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മ​രാ​ജ​നു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് ചോ​ദി​ക്കാ​നാ​ണ് സു​രേ​ന്ദ്ര​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. അ​ന്വേ​ഷ​ണ സം​ഘം ര​ണ്ടാ​മ​ത് നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷ​മാ​ണ് സു​രേ​ന്ദ്ര​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്.

Related posts

Leave a Comment