പടമൊന്നുമില്ലേ മോളൂസേ ! ചൊറിയന്‍ കമന്റിട്ടയാളെ കണ്ടംവഴി ഓടിച്ച് മാളവിക മേനോന്‍…

സിനി നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഏറെ കമന്റുകള്‍ കിട്ടാറുണ്ട്. ഒട്ടുമിക്കതും നല്ല കമന്റുകളാണെങ്കിലും മോശം കമന്റിടുന്ന ചിലരെങ്കിലുമുണ്ട്.

ഒട്ടുമിക്ക താരങ്ങളും ഇത്തരം കമന്റുകളെ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചില നടിമാര്‍ ഇത്തരം ചൊറിയന്‍ കമന്റിടുന്നവര്‍ക്ക് ഉരുളയ്ക്കുപ്പേരി എന്നു പറയുന്നതു പോലെ മറുപടിയും നല്‍കാറുണ്ട്.

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ മാളവിക മേനോന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് ഒരാള്‍ ചൊറിയന്‍ കമന്റുമായി രംഗത്തെത്തിയത്.

എന്നാല്‍ ഈ കമന്റിട്ടയാള്‍ക്ക് നല്ല ചുട്ടമറുപടിയാണ് നടി നല്‍കിയത്. സിനിമയൊന്നുമില്ലേ മോളൂസേ… എന്നായിരുന്നു നടിയെ പരിഹസിച്ച് അയാള്‍ ചോദിച്ചത്.

”ചേട്ടനു വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ ആവും ഈ കൊനട്ടു ചോദ്യം ചോദിക്കുന്നത്…സാരമില്ല പോട്ടെ വിട്ടു കളയണം” ഇങ്ങനെയായിരുന്നു നടിയുടെ മറുപടി. എന്തായാലും ഇതയാള്‍ ചോദിച്ചു വാങ്ങിയതാണെന്നാണ് ആരാധകരുടെ പക്ഷം.

Related posts

Leave a Comment