എൺപത്തിയൊമ്പതിന്‍റെ നിലപാട് അറിയിച്ചു;  മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ ഹർജി പിൻവലിക്കില്ലെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസെബർ മൂന്നിലേക്ക് മാറ്റി. ഹർജിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ കോടതിയെ അറിയിച്ചു. എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് കേസ് തുടരണമോയെന്ന് കെ. സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കോടതിയെ നിലപാടറിയിച്ചത്.

കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടിയതോടെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനശ്ചിതത്വത്തിലായി. കേസുമായി ബന്ധപ്പെട്ട് 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.

കള്ളവോട്ടിലൂടെയാണ് അബ്ദുൾ റസാഖിന്‍റെ വിജയമെുന്നും, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് തെരഞ്ഞടുക്കപ്പെട്ടത്.

Related posts