‘ക​ബാ​ലി’ ക​ലി​പ്പി​ൽത​ന്നെ..!  ഷോ​ള​യാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു വീണ്ടും ഒറ്റയാന്‍റെ വിളയാട്ടം; ആക്രമിക്കാൻ പാഞ്ഞടുത്തെങ്കിലും ഒന്നും ചെയ്യാതെ വഴിമാറിപ്പോയ ആശ്വാസത്തിൽ യാത്രക്കാർ


സ്വന്തം ലേഖകൻ
അ​തി​ര​പ്പി​ള്ളി: ആ​ന​മ​ല റോ​ഡി​ൽ ഷോ​ള​യാ​ർ ഭാ​ഗ​ത്ത് ഭീ​തി വി​ത​ക്കു​ന്ന ക​ബാ​ലി എ​ന്നു വി​ളി​ക്കു​ന്ന ഒ​റ്റ​യാ​ൻ ക​ലി​പ്പി​ൽ ത​ന്നെ.

സ്വ​കാ​ര്യ ബ​സി​നെ എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം പി​റ​കോ​ട്ടോ​ടി​ച്ച ക​ബാ​ലി ഇ​ന്നു രാ​വി​ലെ വീ​ണ്ടും റോ​ഡി​ലി​റ​ങ്ങി ലോ​റി​ക​ൾ ത​ട​ഞ്ഞു. മ​ല​ക്ക​പ്പാ​റ​യി​ൽ നി​ന്നും തേ​യി​ല ക​യ​റ്റി വ​രി​ക​യാ​യാ​യി​രു​ന്ന ലോ​റി​ക​ളാ​ണ് കാ​ട്ടാ​ന ത​ട​ഞ്ഞ​ത്.

ഇ​ന്നു രാ​വി​ലെ 7.30നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ മു​ന്പി​ലേ​ക്ക് കാ​ട്ടാ​ന ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

ആ​ന​യെ ക​ണ്ട് വേ​റെ നി​വൃ​ത്തി​യി​ല്ലാ​തെ ലോ​റി റി​വേ​ഴ്സെ​ടു​ത്ത് പി​ന്നി​ലേ​ക്ക് ഓ​ടി​ച്ചു കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ആ​ന വ​ഴി മാ​റാ​തെ​യാ​യ​പ്പോ​ൾ ലോ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ വ​ണ്ടി നി​ർ​ത്തി​യ​തോ​ടെ ക​ബാ​ലി യാ​തൊ​രു കൂ​സ​ലും കൂ​ടാ​തെ ലോ​റി​യു​ടെ അ​ടു​ത്ത് എ​ത്തി​യ​തോ​ടെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും ക​ബാ​ലി യാ​തൊ​രു ഉ​പ​ദ്ര​വം ഉ​ണ്ടാ​ക്കാ​തെ ശാ​ന്ത​നാ​യി വ​ഴി മാ​റി പോ​കു​ക​യാ​യി​രു​ന്നു.

വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ലോ​റി ഡ്രൈ​വ​റും മ​റ്റു​ള്ള​വ​രും ആ​ശ്വാ​സ​ത്തോ​ടെ യാ​ത്ര തു​ട​ർ​ന്നു.

Related posts

Leave a Comment