വനിതാ ക്രിക്കറ്റ് താരം 14000 മയക്കുമരുന്ന് ഗുളികകളുമായി പിടിയില്‍ ! കുടുങ്ങിയത് വനിതാ ക്രിക്കറ്റിലെ ഗ്ലാമര്‍ താരങ്ങളിലൊരാള്‍…

 

ചിറ്റഗോംഗ്: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം നസ്‌റീന്‍ ഖാന്‍ മുക്ത മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായി.14000 മയക്കു മരുന്ന് ഗുളികകളാണ് ഇവരില്‍ നിന്ന്പിടിച്ചെടുത്തത്. ധാക്ക പ്രീമിയര്‍ ലീഗിലെ താരമാണ് നസ്റീന്‍ ഖാന്‍ മുക്ത. വിഡിപി സ്റ്റാര്‍സിനു വേണ്ടിയാണ് നസ്‌റീന്‍ കളിക്കുന്നത്.

മ്യാന്‍മാര്‍ അതിര്‍ത്തിയിലെ കോക്സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞു വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് ഗുളികകള്‍ കിട്ടിയത്.

കഫീന്‍ ചേര്‍ത്ത മയക്കുമരുന്നുകളാണ് ഇവയെന്ന് പരിശോധന നടത്തിയ സംഘത്തിന്റെ തലവന്‍ പ്രണോബ് ചൗധരി പറഞ്ഞു. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ് നസ്റീന്‍ ഖാന്‍ മുക്തക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ധാക്ക പ്രീമിയര്‍ ലീഗില്‍ വിഡിപി സ്റ്റാര്‍സിന്റെ താരമാണ് നസ്‌റീന്‍.

 

 

Related posts