സാ​ഫ​ല്യ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ..! പ്ര​ജ​ന​ന​ത്തി​ന് അർത്തുങ്കൽ തീ​ര​ത്തെ​ത്തി​യ ക​ട​ലാ​മ​യു​ടെ മു​ട്ട​ക​ൾ വി​രി​ഞ്ഞു ; എല്ലാ സൗകര്യവുമൊ രിക്കി നാട്ടുകാരും വനംവകുപ്പും

kadalama-lചേ​ർ​ത്ത​ല: ക​ട​ലാ​മ​യു​ടെ മു​ട്ട​ക​ൾ​ക്ക് കൂ​ടും കാ​വ​ലു​മൊ​രു​ക്കി കാ​ത്തി​രു​ന്ന തീ​ര​വാ​സി​ക​ൾ​ക്ക് സാ​ഫ​ല്യ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ. പ്ര​ജ​ന​ന​ത്തി​ന് തീ​ര​ത്തെ​ത്തി​യ ക​ട​ലാ​മ ഇ​ട്ട മു​ട്ട​ക​ൾ വി​രി​ഞ്ഞു. 55 ക​ട​ലാ​മ കു​ഞ്ഞു​ങ്ങ​ളെ വ​നം​വ​കു​പ്പിന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ട​ലി​ലേ​ക്കു വി​ട്ടു.

15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​റി​ന് സ​മീ​പം ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​ൻ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 10നു ​മു​ട്ട​യി​ടാ​ൻ ക​ട​ലാ​മ ക​ര​യി​ൽ എ​ത്തി​യ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ച​ത്. രാ​ത്രി​യോ​ടെ എ​ത്തി​യ ക​ട​ലാ​മ തീ​ര​ത്ത് മ​ണ​ൽ കു​ഴി​ച്ച് മു​ട്ട​യി​ട്ട ശേ​ഷം ക​ട​ലി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വ​നം വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​ലാ​മ സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ ഗ്രീ​ൻ റൂ​ട്ട്സ് നേ​ച്ച​ർ ക​ൺ​സ​ർ​വേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ​ത്തി ക​ട​ലാ​മ​യു​ടെ മു​ട്ട​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു. മു​ട്ട​ക​ൾ അ​ട​ങ്ങി​യ കു​ഴി​ക്കു​ചു​റ്റും മ​ര​ത്തി​ന്‍റെ ക​മ്പു​ക​ൾ​കു​ത്തി സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ച്ചും ചു​റ്റും വ​ല​യി​ട്ട് മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ ഉ​പ​ദ്ര​വം ത​ട​ഞ്ഞു. യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളു​ടെ വ​ല​യി​ലും എ​ൻ​ജി​നി​ലും​പെ​ട്ട് ക​ട​ലാ​മ ചാ​കു​ന്ന​തി​നാ​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

മ​ത്സ്യ​സ​മ്പ​ത്തി​നു ഭീ​ഷ​ണി​യാ​യ ക​ട​ൽ ചൊ​റി​ക​ളെ ഭ​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് ക​ട​ലാ​മ​യ്ക്കു​ണ്ട്. സെ​പ്റ്റം​ബ​ർ മു​ത​ൽ മാ​ർ​ച്ചു​വ​രെ​യാ​ണ് ക​ട​ലാ​മ​യു​ടെ പ്ര​ജ​ന​ന​കാ​ലം. പ​ണ്ട് തീ​ര​ത്തി​ന്‍റെ എ​ല്ലാ​ഭാ​ഗ​ത്തും ഇ​വ വ​രു​മായി​രു​ന്നെ​ങ്കി​ലും ക​ട​ൽ​ഭി​ത്തി​യു​ള്ള​തി​നാ​ൽ ഇ​പ്പോ​ൾ എ​ത്താ​റി​ല്ല. മു​ട്ട വി​രി​യാ​ൻ 45 മു​ത​ൽ 60 ദി​വ​സ​മാ​ണ് വേ​ണ്ട​ത്. അ​ർ​ത്തു​ങ്ക​ലി​ലെ മു​ട്ട​ക​ൾ 52–ാം ദി​വ​സം വി​രി​ഞ്ഞ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് മ​ണ്ണു​തു​ര​ന്നാ​ണ് ഇ​വ പു​റ​ത്തേ​ക്കു വ​രി​ക. ഇ​ത്ത​ര​ത്തി​ൽ വ​ന്ന കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് അ​ധി​കാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​ട​ലി​ലേ​ക്ക് വി​ട്ട​യ​ച്ച​ത്. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​താ​ണ് ക​ട​ലാ​മ. ക​ട​ലാ​മ കു​ഞ്ഞു​ങ്ങ​ളെ ക​ട​ലി​ലേ​ക്ക് വി​ട്ട​യ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ സ​മ്മേ​ള​നം തെ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ഹെ​ർ​ബി​ൻ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. :

Related posts