ആദ്യം പ്രതിഷേധം പിന്നെ സന്തോഷം..! കടുത്തുരുത്തിയിലെ കോൺഗ്രസു കാർ പറയുന്നു ഇനി കേരളാ കോൺഗ്ര സിനു വേണ്ടി പണിയെടുക്കേണ്ടി വരില്ലല്ലോയെന്ന്

congres-kaduthuruthyക​ടു​ത്തു​രു​ത്തി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ത​ങ്ങ​ളെ വെ​ട്ടി​യ​തി​ൽ പ്ര​തി​ഷേധ​മ​റി​യി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ര​ത്തി​ലി​റ​ങ്ങി​യ​തെ​ങ്കി​ലും ക​ടു​ത്തു​രു​ത്തി​യി​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി പ​ണി​യെ​ടു​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​യ​തി​ലു​ള്ള സ​ന്തോ​ഷ​വും ആ​ഹ്ലാ​ദ​വും  കോൺഗ്രസ് പ്രവർത്തകരിൽ പലരും ഇന്നലെ ടൗണിൽ പങ്കുവച്ചു.​

കാ​ലാ​കാ​ല​ങ്ങ​ളാ​യി ലോ​ക്സ​ഭ, നി​യ​മ​സ​ഭാ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ക​ടു​ത്തു​രു​ത്തി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എമ്മി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വങ്ങ​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന​സ​മ​യം സീ​റ്റ് കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി ക്കൊ​ണ്ട് മു​ക​ളി​ൽ നി​ന്നു നി​ർ​ദ​ശം വ​രി​ക​യും ഇ​തനു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചെ​യ്തി​രു​ന്ന​ത്.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ത​ങ്ങ​ളാ​ണ് വ​ലി​യ​ക​ക്ഷി​യെ​ന്ന് ഇ​രു​കൂ​ട്ട​രും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്നു​മു​ണ്ട്. ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും മാ​ണി​യും കൂ​ട്ട​രും മ​റു​ക​ണ്ടം ചാ​ടി​യ​തോ​ടെ ഇ​നി​യെ​ങ്കി​ലും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക്കു വേ​ണ്ടി പ​ണി​യെ​ടു​ത്താ​ൽ മ​തി​യ​ല്ലോ​യെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും.

Related posts