സാർ കുറച്ച് പോലീസിനെ വേണം..! അമ്പലപ്പു ഴയിൽ അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പോ​ലീ​സുകാരി​ല്ല; ക്രമസമാധാന പാലനം ഉൾപ്പെടെ അവതാളത്തിലാകുമെന്ന് പോലീസുകാർ

KNR-POLICE-Lഅ​ന്പ​ല​പ്പു​ഴ: അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തി​നാ​ൽ അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ  കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വു​മൂ​ലം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.12 മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്ന ജി.​ഡി ജോ​ലി​ക​ൾ 24 മ​ണി​ക്കൂ​റും ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പോ​ലീ​സു​കാ​ർ.

സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ര​ണ്ടു പോ​ലീ​സു​കാ​ർ ചി​കി​ത്സ​യി​ലാ​ണ്. പ​ല സ്ക്വാ​ഡു​ക​ളും രൂ​പീ​ക​രി​ച്ച​പ്പോ​ൾ ചി​ല​രെ അ​തി​ലേ​ക്ക് പോ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു. സ്ഥ​ലം മാ​റി​പ്പോ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ക​രം നി​യ​മ​നം ന​ട​ന്നി​ട്ടു​മി​ല്ല. ജോ​ലി​ക്കൂ​ടു​ത​ൽ കാ​ര​ണം ആ​രും സ്റ്റേ​ഷ​നി​ലേ​ക്ക് വ​രാ​ൻ താ​ല്ല​ര്യ​പ്പെ​ടാ​ത്ത​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണം.

മേ​ലു​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച ഇ​ല്ലാ​യ്മ മൂ​ലം ചി​ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ക​ട്ടെ മെ​ഡി​ക്ക​ൽ ലീ​വി​ലു​മാ​ണ്. വേ​ണ്ട​ത്ര പോ​ലീ​സു​കാ​രെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക്ര​മ​സ​മാ​ധാ​ന പാ​ല​ന മു​ൾ​പ്പ​ടെ അ​വ​താ​ള​ത്തി​ലാ​കു​മെ​ന്നു പോ​ലീ​സു​കാ​ർ ത​ന്നെ പ​റ​യു​ന്നു.

Related posts