ഇതാണ്ടാ സര്‍ക്കാര്‍ ഓഫീസ്..! ആര്‍ടി ഓഫീസില്‍ ഫീസ് തോന്നിയപോലെ; കൈക്കൂലി നല്‍കിയാല്‍ ഇളവ് ലഭിക്കും

KAIKOOLY-Lകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധതരം ഫീസുകള്‍ വര്‍ധിപ്പിച്ചതിനു ശേഷം കോഴിക്കോട് ആര്‍ടി ഓഫീസില്‍ ഫീസ് പിരിവ് തോന്നിയപോലെ.െ്രെഡവിംഗ് ലൈസന്‍സ് പുതുക്കല്‍, ലേണേഴ്‌സ് ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്‌നസ്(സിഎഫ്) തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പല കൗണ്ടറുകളില്‍ പലരീതിയിലാണ് ഫീസ് വാങ്ങുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

കാലാവധി കഴിഞ്ഞ െ്രെഡവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഒരു വര്‍ഷംവരെ അന്‍പത് രൂപയും അഞ്ചു വര്‍ഷം വരെ 250 രൂപയുമാണ് പിഴയടയ്‌ക്കേണ്ടത്. എന്നാല്‍ ഫീസ് വര്‍ധന നിലവില്‍ വന്നതിനുശേഷം നാനൂറും ആയിരവും പിഴ ഈടാക്കിയ സംഭവങ്ങളുണ്ട്.

അധിക തുക വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്നവരെ എംവിഐ മാരുടെ അടുത്തേക്ക് പറഞ്ഞയച്ചാണ് കൈക്കൂലി ഇടപാട്. അന്‍പത് രൂപ വാങ്ങിയാല്‍ മതിയെന്ന് എംവിഐ അപേക്ഷയില്‍ രേഖപ്പെടുത്തി നല്‍കും. ഇതിന് 200 രൂപ ഉദ്യോഗസ്ഥന് നല്‍കണം. നിരവധി പേരില്‍ നിന്ന് ഈ വിധം പണം വാങ്ങിയതായി ആര്‍ടി ഓഫീസിലെ മറ്റുജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലും സാധാ കൗണ്ടറുകളിലും വ്യാഴാഴ്ച വരെ പല നിരക്കിലാണ് പിഴതുക ഈടാക്കിയത്. ഫീസുകള്‍ വര്‍ധിപ്പിച്ചെങ്കിലും പിഴതുകയുടെ കാര്യത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല.കൗണ്ടറുകളില്‍ ഇരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. അധികതുക ഈടാക്കുന്നതിനെ ചിലര്‍ ചോദ്യം ചെയ്തതോടെ ഇന്നലെ മുതല്‍ പിഴതുക പഴയരീതിയിലാക്കി.

െ്രെഡവിംഗ് ലൈസന്‍സ് പിഴതുക ഒരാഴ്ചയിലധികമായി ആയിരം രൂപ വാങ്ങിയപ്പോള്‍ വെള്ളിയാഴ്ച അത് അന്‍പത് രൂപയാക്കി കുറച്ചു. കോഴിക്കോട് ആര്‍ടി ഓഫീസില്‍ വിവിധ രീതിയില്‍ ഫീസ് പിരിക്കുന്ന സംഭവം ചില ഉപഭോക്താക്കള്‍ വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

Related posts