ആ​കാ​ശ വീ​ഥി​യി​ലെ വി​മാ​ന​ങ്ങ​ളു​ടെ ദി​ശ​നി​ർ​ണ​യം;ക​രി​പ്പൂ​രി​ൽ ഡി​വി​ഒ​ആ​ർ സം​വി​ധാ​നം ഇ​ന്നു മു​ത​ൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ വ്യോ​മ​യാ​ന പാ​ത​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ സ്ഥാ​നം നി​ർ​ണ​യി​ക്കു​ന്ന ഡി​വി​ഒ​ആ​ർ (ഡോ​പ്ല​ർ വെ​രി ഹൈ ​ഫ്രീ​ക്വ​ൻ​സി ഒ​മ്നി റേ​ഞ്ച്) ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. ഡി​വി​ഒ​ആ​ർ ഉ​പ​ക​ര​ണ​ത്തോ​ടൊ​പ്പം സ്ഥാ​പി​ച്ച ഡി​എം​ഇ (ഡി​സ്റ്റ​ൻ​സ് മെ​ർ​സ​റിം​ഗ് എ​ക്യൂ​പ്മെ​ന്‍റ്സ്) യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു 300 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ശ ദൂ​ര​ത്തു​ള​ള വി​മാ​ന​ങ്ങ​ൾ​ക്ക് സി​ഗ്ന​ൽ ന​ൽ​കാ​ൻ ക​ഴി​വു​ള്ള ഉ​പ​ക​ര​ണ​മാ​ണി​ത്.

വി​മാ​ന​ങ്ങ​ൾ​ക്കു അ​വ​യു​ടെ സ്ഥാ​ന​ത്തു നി​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ദി​ശ ഡി​വി​ഒ​ആ​ർ മു​ഖേ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു വി​മാ​ന​ത്തി​ലേ​ക്കു​ള്ള ദൂ​രം ഡി​എം​ഇ​യും ന​ൽ​കു​ന്നു. വി​മാ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച റ​സീ​വ​ർ ഉ​പ​യോ​ഗി​ച്ച് വി​മാ​ന പൈ​ല​റ്റി​ന് ത​ന്‍റെ വി​മാ​ന​ത്തി​ന്‍റെ സ്ഥാ​നം നി​ർ​ണ​യി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ വി​മാ​ന​ങ്ങ​ൾ​ക്കു സു​ഗ​മ​മാ​യി പ​റ​ക്കാ​നു​ള്ള സാ​ങ്ക​ൽ​പി​ക റൂ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് ഈ ​ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്.

ക​രി​പ്പൂ​രി​ലെ റ​ണ്‍​വേ​ക്ക് പു​റ​ത്തു എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ണ​ൽ ഏ​രി​യ​യി​ലാ​ണ് ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​ട്ടു​ള​ള​ത്. 12 തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ലാ​യി വി​ന്യ​സി​പ്പി​ച്ചി​രി​ക്കു​ന്ന 49 ആ​ന്‍റി​ന​ക​ളു​ടെ ഒ​രു റിം​ഗ് ഘ​ട​ന​യാ​ണ് ഡി​വി​ഒ​ആ​റി​നു​ള്ള​ത്. ഉ​യ​ർ​ന്ന ഫ്രീ​ക്വ​ൻ​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് ഉ​പ​ക​ര​ണ​ത്തി​നു എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു 300 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ​യു​ള​ള വി​മാ​ന​ങ്ങ​ൾ​ക്കു സി​ഗ്ന​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത്.

ഒ​രേ സ​മ​യ​ത്ത് നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ​ക്കു സ​ഹാ​യം ന​ൽ​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നാ​ളെ സി​എ​ൻ​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ.​കെ ബാ​ന​ർ​ജി നി​ർ​വ​ഹി​ക്കും.

Related posts