ഒരുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്; പാ​ല​ക്ക​യം കൈ​ക്കൂ​ലിക്കേസിലെ സു​രേ​ഷ്‌​കു​മാ​ർ വീണ്ടും ജയിലഴിക്കുള്ളിൽ


പാ​ല​ക്കാ​ട്: മൂ​ന്നു​ദി​വ​സ​ത്തെ വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ല​ക്ക​യം കൈ​ക്കൂ​ലിക്കേസ് പ്ര​തി വി.​ സു​രേ​ഷ് കു​മാ​റി​നെ വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്തു.

തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി കേ​സ് ജൂ​ണ്‍ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും. സംഭവത്തിൽ റ​വ​ന്യൂ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഈ ​ആ​ഴ്ച സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചേ​ക്കും.

14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത സു​രേ​ഷ്‌​കു​മാ​റി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി എ​സ്. ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെടുപ്പ് പൂ​ര്‍​ത്തി​യാക്കി. ​

പ​ണം വാ​ങ്ങി​യെ​ന്ന മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണു വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍നി​ന്നു ശേ​ഖ​രി​ച്ച​ത്. കൈ​ക്കൂ​ലി​യി​ന​ത്തി​ല്‍ പ്ര​തി​ദി​നം 40,000 രൂ​പ വ​രെ ഇ​യാ​ള്‍​ക്ക് കി​ട്ടി​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.


രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കും.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് 2,500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സു​രേ​ഷ് കു​മാ​റി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്.

തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം കണ്ടെത്തി. 35 ല​ക്ഷം രൂ​പ​യും, 45 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ​വും, 25 ല​ക്ഷം രൂ​പ​യു​ടെ സേ​വിം​ഗ്‌​സും ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 9000 രൂ​പ വ​രു​ന്ന 17 കി​ലോ നാ​ണ​യ​ങ്ങ​ളും ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നു പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

 

Related posts

Leave a Comment