പ്രഭാസ് വിവാഹം കഴിക്കുന്നത് കാജല്‍ അഗര്‍വാളിനെയോ ! താന്‍ ഉടനെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍; ആരാകും തന്റെ ഭര്‍ത്താവ് എന്നുള്ള തുറന്നു പറച്ചിലില്‍ ഞെട്ടി ആരാധകര്‍

തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് ആരാധകര്‍ ഇഷ്ടം പോലുണ്ട്. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല. താന്‍ ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ ഇപ്പോള്‍. ഒരു
ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍.

തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും താരം പങ്കുവെച്ചു. ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്‍പങ്ങളുണ്ട്. സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് ഞാനെന്നും കാജല്‍ പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്നായിരുന്നു അടുത്ത ചോദ്യം. കാജല്‍ പ്രഭാസിന്റെ പേര് പറഞ്ഞതോടെ കാണികള്‍ പൊട്ടിച്ചിരിച്ചു.

പ്രഭാസ്- അനുഷ്‌ക വിവാഹ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസും അനുഷ്‌കയും അടുത്ത സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ മറുപടി. അതോടൊപ്പം ഈ ഗോസിപ്പുകളെല്ലാം എപ്പോഴാണ് അവസാനിക്കുകയെന്ന് അറിഞ്ഞുകൂടായെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും അനുഷ്‌കയെ വിട്ടിട്ട് പ്രഭാസ് കാജലിനെ വിവാഹം കഴിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

Related posts