കു​ഞ്ഞി​ന് വെ​റും 10 മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി ! താ​ന്‍ ജീ​വി​ത​ത്തി​ല്‍ ചെ​യ്ത വ​ലി​യ ത്യാ​ഗം വെ​ളി​പ്പെ​ടു​ത്തി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍…

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ താ​ര​റാ​ണി​യാ​യി വി​ള​ങ്ങി​യ ന​ടി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ 2020ല്‍ ​ആ​ണ് വി​വാ​ഹി​ത​യാ​യ​ത്. മും​ബൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഗൗ​തം കി​ച്ച്ലു​വി​നെ​യാ​ണ് കാ​ജ​ള്‍ ജീ​വി​ത പ​ങ്കാ​ളി​യാ​ക്കി​യ​ത്. ഇ​രു​വ​രും നേ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ണ​യ​മാ​ണ് വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്. മും​ബൈ താ​ജ്മ​ഹ​ല്‍ പാ​ല​സ് ഹോ​ട്ട​ലി​ല്‍ വ​ച്ച് ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ഒ​രു​കു​ഞ്ഞി​ന്റെ അ​മ്മ​യാ​യി​രി​ക്കു​ക​യാ​ണ് കാ​ജ​ല്‍. തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മെ​ല്ലാം കാ​ജ​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2020 ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ആ​യി​രു​ന്നു കാ​ജ​ലി​ന്റെ​യും ഗൗ​ത​മി​ന്റെ​യും വി​വാ​ഹം. സു​ഹൃ​ത്തു​ക്ക​ളാ​യി ഇ​രു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ള്‍ ആ​ഘോ​ഷ വേ​ള​ക​ളി​ല്‍ എ​ല്ലാം അ​ടി​ക്ക​ടി കാ​ണാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ലോ​ക്ക് ഡൗ​ണ്‍ സം​ഭ​വി​ച്ച​തോ​ടെ ആ​ഴ്ച​ക​ളോ​ളും പ​ര​സ്പ​രം കാ​ണാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നു. അ​പ്പോ​ഴാ​ണ് എ​ത്ര​മാ​ത്രം ഞ​ങ്ങ​ള്‍ പ്ര​ണ​യി​ക്കു​ന്നു​ണ്ട് എ​ന്ന് ബോ​ധ്യ​മാ​യ​ത്. ലോ​ക്ക് ഡൗ​ണി​ല്‍ ചെ​റി​യ അ​യ​വ് സം​ഭ​വി​ച്ച​പ്പോ​ള്‍ ത​ന്നെ വി​വാ​ഹം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഒ​രി​യ്ക്ക​ല്‍…

Read More

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു ! വരന്‍ ബിസിനസ്മാന്‍; അറേഞ്ച്ഡ് മാര്യേജ് എന്ന് നടി…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് താരം പറഞ്ഞു.കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.മുംബൈ സ്വദേശിയാണ് കാജല്‍. 2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

Read More

ഐസ്‌ക്രീം പ്രേമികളെ കോവിഡ് പ്രേമിക്കുമോ ? ഐസ്‌ക്രീമിലൂടെ കോവിഡ് അതിവേഗം ബാധിക്കുമെന്ന പ്രചാരണത്തിനു പിന്നിലുള്ള വസ്തുത ഇങ്ങനെ…

ഐസ്‌ക്രീം തിന്നുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഐസ്‌ക്രീം പ്രിയരില്‍ കോവിഡ് അതിവേഗം വ്യാപിക്കുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം ലോകാരോഗ്യ സംഘടന തള്ളി. ഐസ്‌ക്രീമും മറ്റ് തണുപ്പുള്ള പദാര്‍ത്ഥങ്ങളും കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ലാത്ത കാര്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസേതു ആപ് വഴിയുള്ള വിവരങ്ങള്‍ മാത്രം പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്. ആരോഗ്യസേതു ആപ്പിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ തടയുന്നത് അടക്കം ലക്ഷ്യമിട്ടാണ് ആരോഗ്യ സേതു ആപ്പിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്.…

Read More

കാജലിന് കാതലില്ല, 2020ൽ കല്യാണം? സിനിമാ മേഖലയിൽ നിന്നാല്ലാത്ത, വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണം മതി; ഒപ്പം സങ്കൽപ്പത്തിലെ വരനെക്കുറിച്ച്….

യുവാക്കളുടെ ഹൃദയം കീഴടക്കിയ കാജൽ അഗർവാൾ വിവാഹത്തിന് തയാറെടുക്കുന്നു. ബോളിവുഡും, കോളിവുഡും ടോളിവുഡും കീഴടക്കിയ താരത്തിന്‍റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവാഹത്തെക്കുറിച്ചും ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. വിവാഹത്തിനായി തയാറെടുക്കുകയാണെന്നും, വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണമായിരിക്കുന്നുമെന്നും  സിനിമാ മേഖലയിൽ നിന്നുള്ളയാൾ അല്ലായിരിക്കുമെന്നും കാജൽ പറ‍യുന്നു. ഒപ്പം തന്‍റെ ഭർത്താവാകാൻ പോകുന്നയാളിനെക്കുറിച്ചുള്ള സങ്കൽപവും താരം തുറന്നു പറയുന്നു. സ്നേഹവും കരുതലുമുള്ള ഒരു മനുഷ്യനുമായിരിക്കണമെന്നു മാത്രം. വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ വന്നതോടെ ചില ഗോസിപ്പുകളും പുറത്തു വരുന്നുണ്ട്. ഒരു പ്രമുഖ ബിസിനുകാരനുമായി താരം ഡേറ്റിംഗിലാണെന്നാണ് പ്രചരിക്കുന്നത്.

Read More

എനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും അയാള്‍…സംവിധായകനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കാജല്‍ അഗര്‍വാള്‍

സംവിധായകനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ഒരു ടോക് ഷോയ്ക്കിടെയാണ് താന്‍ അഭിനയിച്ച ഹിന്ദി സിനിമയുടെ സംവിധായകനെതിരെ ഇത്തരത്തില്‍ ഒരു തുറന്നു പറച്ചില്‍ കാജല്‍ അഗര്‍വാള്‍ നടത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ ‘ദോ ലഫ്സോണ്‍ കി കഹാനി’യിലെ കിടപ്പറ രംഗങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. രണ്‍ദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് തിജോരിയാണ്. അന്ധയായ ഒരു നായിക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചത്. തനിക്ക് അതിന് അത് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു എന്നും കാജല്‍ പറയുന്നു. ഇനി ഒരിക്കലും താന്‍ ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ തുറന്നു പറഞ്ഞു.

Read More

പ്രഭാസ് വിവാഹം കഴിക്കുന്നത് കാജല്‍ അഗര്‍വാളിനെയോ ! താന്‍ ഉടനെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍; ആരാകും തന്റെ ഭര്‍ത്താവ് എന്നുള്ള തുറന്നു പറച്ചിലില്‍ ഞെട്ടി ആരാധകര്‍

തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് ആരാധകര്‍ ഇഷ്ടം പോലുണ്ട്. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല. താന്‍ ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ ഇപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും താരം പങ്കുവെച്ചു. ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്‍പങ്ങളുണ്ട്. സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് ഞാനെന്നും കാജല്‍ പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്നായിരുന്നു അടുത്ത ചോദ്യം. കാജല്‍ പ്രഭാസിന്റെ പേര് പറഞ്ഞതോടെ കാണികള്‍ പൊട്ടിച്ചിരിച്ചു. പ്രഭാസ്- അനുഷ്‌ക വിവാഹ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസും അനുഷ്‌കയും അടുത്ത സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ മറുപടി. അതോടൊപ്പം ഈ ഗോസിപ്പുകളെല്ലാം എപ്പോഴാണ് അവസാനിക്കുകയെന്ന് അറിഞ്ഞുകൂടായെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും അനുഷ്‌കയെ വിട്ടിട്ട് പ്രഭാസ് കാജലിനെ വിവാഹം കഴിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

Read More

 ഇഷ്ട നടിയെ കാണാൻ ബിസിനസുകാരന്‍റെ മകന് നഷ്ടമായത് അരക്കോടി; തമിഴ്നിർമാതാവിന്‍റെ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവത്തിൽ നിർമാതാവിനെ കുടുക്കി പോലീസ്

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടി കാജൽ അഗർവാളിനെ കാണണമെന്ന ആഗ്രഹം കൂടിയപ്പോൾ യുവാവിന് നഷ്ടമായത് മുക്കാൽകോടി. പ്രമുഖ ബിസിനസുകാരന്‍റെ മകനെ തട്ടിപ്പിനിരയാക്കിയതാവട്ടെ ഒരു തമിഴ് നിർമാതാവും. ഇതിനായ് യുവാവിന്‍റെ കൈയിൽ നിന്നും തട്ടിയെടുത്തത് 75 ലക്ഷം രൂപ. പ്രമുഖ നടിമാരെ നേരിൽ കാണാൻ അവസരം നൽകുമെന്ന് കാട്ടി വ്യാജ വെബ് സൈറ്റിലൂടെയാണ് തട്ടിപ്പു നടത്തിയത്. താൻ തട്ടിപ്പിന് ഇരായാണെന്ന് മനസിലാക്കിയ യുവാവ് നാണക്കേട് മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പു നടത്തിയ ശരവണകുമാർ എന്ന ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഒരു പ്രമുഖ സംവിധായകന്‍റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു പണം തട്ടിയെടുത്തത്

Read More

2018ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതി പക്ഷെ ! തന്റെ വിവാഹം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നടി കാജല്‍ അഗര്‍വാള്‍…

തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. വയസ് 33 ആയെങ്കിലും താരം ഇതുവരെ വിവാഹിതയാവാത്തത് ആരാധകരെ അലോസരപ്പെടുത്തുകയാണ്. എന്നാണ് വിവാഹം എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായെങ്കിലും കൃത്യമായ മറുപടി നല്‍കാതെ താരം ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്. 2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018.. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്. എന്തായാലും കാജല്‍ തന്റെ വരനെ കണ്ടെത്തിയതാവും.. അതാരാണെന്ന് നടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ല. വിവാദമായ പ്രണയ ഗോസിപ്പുകളൊന്നും കാജലിന്റെ പേരില്‍ ഇതുവരെയില്ല. വരനാരായിരിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.. ഇങ്ങനെ ഷൂട്ടിംഗും തിരക്കുമായി ജീവിച്ചാല്‍ ജീവിതം വേണ്ട എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വിവാഹവും ജീവിതവും മറന്ന് പോകരുതെന്ന് ഉപദേശിക്കാത്ത…

Read More