ആ ചിരിമാഞ്ഞിട്ട് ഒരു വർഷമാകുന്നു… ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ച​ര​മ​വാ​ർ​ഷി​കമായ മാ​ർ​ച്ച് 4, 5, 6 തീ​യ​തി​ക​ളി​ൽ വിവിധ കലാപരിപാടികൾ

manikalabhavan-lചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം മാ​ർ​ച്ച് 4, 5, 6 തീ​യ​തി​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി തീ​രു​മാ​നി​ച്ചു. നാ​ലി​നു വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ണി അ​ഭി​ന​യി​ച്ച് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തും. അ​ഞ്ചി​നു നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ആ​റി​നു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തും.

സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, അ​ഡ്വ. കെ.​ബി.​സു​നി​ൽ​കു​മാ​ർ, സം​വി​ധാ​ക​ൻ സു​ന്ദ​ർ​ദാ​സ്, പി.​എം.​ശ്രീ​ധ​ര​ൻ, ഇ.​സി.​സു​രേ​ഷ്, മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പി.​പി.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts