കാലം സാക്ഷി..! രമേശ് ചെന്നിത്തലയെ വെട്ടി, പ്രതിപക്ഷ സ്ഥാനത്തേക്ക് വി.ഡി. സതീശൻ ; ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ​യി​ലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

തി​രു​വ​ന​ന്ത​പു​രം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേ ഷം പ്രതി​പ​ക്ഷ​നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ഭൂ​രി​പ​ക്ഷം പാ​ർ​ട്ടി എം​എ​ൽ​എ​മാ​രു​ടെ​യും പി​ന്തു​ണ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ല​ഭി​ച്ചി​ട്ടും ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ​യി​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ.

കാ​ലം സാ​ക്ഷി എ​ന്ന ആ​ത്മ​ക​ഥ​യി​ൽ പാ​ഴാ​യ ഭൂ​രി​പ​ക്ഷ പി​ന്തു​ണ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള അ​ധ്യാ​യ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന ഭൂ​രി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ​ ആ​വ​ശ്യ​ത്തെ മ​റി​ക​ട​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് വി.ഡി സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്ന് പ​റ​യു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തേ​ക്ക് പ്ര​ത്യേ​കി​ച്ച് ആ​രു​ടെയും പേ​ര് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ലത​ന്നെ ആ ​സ്ഥാ​ന​ത്ത് തു​ട​ര​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു താ​നെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം സം​ബ​ന്ധി​ച്ച് എ​ഐ​സി​സി​യി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും നി​ർ​ദേ​ശ​മു​ണ്ടോ​യെ​ന്ന​റി​യാ​ൻ കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ താ​ൻ നേ​രി​ട്ട് പോ​യി എ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​യു​ന്നു.

ഇ​തു​വ​രെ​ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ൽ നി​ന്നും വ​ന്നി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ചോ​ദി​ച്ചു​പ​റ​യാ​മെ​ന്നും കെ.​സി.​ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നെ കെ​.സി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു.

ഒ​രു നി​ർ​ദ്ദ​ശ​വു​മി​ല്ലെ​ന്നും ആ​ർ​ക്കും ആ​രു​ടെയും പേ​ര് പ​റ​യാ​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​യാ​യ മ​ല്ലി​കാ​ർ​ജ്ജു​ന ഖാ​ർ​ഗെ വ​ന്നു പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രു​മാ​യി ഖാ​ർ​ഗേ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നു മു​ന്പ് ഹൈ​ക്ക​മാ​ൻ​ഡി​ന് ആ​രു​ടെ കാ​ര്യ​ത്തി​ലെ​ങ്കി​ലും താ​ല്പ​ര്യ​മു​ണ്ടോ എ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ച​പ്പോ​ഴും ഇ​ല്ലെ​ന്നാ​ണ് ഖാ​ർ​ഗെ മ​റു​പ​ടി ന​ൽ​കി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ടെ​ത്തി അ​റി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യെ വെ​ട്ടി വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ​നേ​താ​വാ​ക്കി​യ​ത്.

21 എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷം ചെ​ന്നി​ത്ത​ല​യെ പി​ന്തു​ണ​ച്ചു. “മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യെ ക​ണ്ട​തി​നു ശേ​ഷം ഞ​ങ്ങ​ൾ ര​മേ​ശി​നൊ​പ്പം നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

21 എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ മ​നോ​ഗ​തം വേ​റെ​യാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി കൊ​ണ്ട് വി.​ഡി.​സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ചു.” – കാ​ലം സാ​ക്ഷി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി പ​റ​യു​ന്നു.

മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നാ​ണ് സ​തീ​ശ​നെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ താ​ല്പ​ര്യം നേ​ര​ത്തെ സൂ​ചി​പ്പി​ച്ചെ​ങ്കി​ൽ ഒ​രു വി​വാ​ദ​വു​മി​ല്ലാ​തെ ഈ ​അ​ധ്യാ​യം അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​യു​ന്നു. ഈ ​മാ​സം ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ ആ​ത്മ​ക​ഥ​യ്ക്ക് ഇന്ന് മൂന്നാമത്തെ പ​തി​പ്പ് ഇ​റ​ങ്ങും.

Related posts

Leave a Comment