പൂവിട്ടാൽ നല്ലസുഗന്ധമുള്ള ചെടിയാണമ്മേ..! വീട്ടില്‍ അരുമയോടെ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ഇടുക്കിഗോൾഡിനെ പരിപാലിച്ച സനീഷിനെ അകത്താക്കി പോലീസ്

വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ  സംഭവത്തില്‍ യുവാവ് പിടിയിൽ.  പള്ളിക്കവല മാണിപ്പുറത്ത് ജോയിയുടെ മകന്‍ സനീഷ് എം.ജിയാണ് പിടിയിലായത്.

പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും യുവാവ്  പരിപാലിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികളും പോലീസ്  കണ്ടെത്തി.

സനീഷിന്‍റെ വീട്ടില്‍ നിന്നും എക്സൈസ് സംഘം 246 സെന്റീമീറ്റര്‍ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റര്‍ നീളമുള്ള വേറൊരു ചെടിയും  കണ്ടെത്തി. കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

യുവാവ് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന്  വിവരം  പോലീസിനു ലഭിച്ചു. അതെ തുടര്‍ന്ന് നാർക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്  സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. രാജേന്ദ്രനും സംഘവും ചേര്‍ന്ന്  രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസര്‍ കെ. വി. പ്രദീപ് ,  എന്‍.കെ ദിലീപ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം. സുരേഷ് , ധനിഷ് പുഷ്പചന്ദ്രന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും പങ്കെടുത്തു.

Related posts

Leave a Comment