ആ​കാ​ശ എ​യ​റി​ന് വി​ദേ​ശ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി

ന്യു​ഡ​ല്‍​ഹി: പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​ന്ന ബ​ജ​റ്റ് എ​യ​ര്‍​ലൈ​ന്‍ ആ​കാ​ശ എ​യ​റി​ന് വി​ദേ​ശ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി. കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​മാ​ണ് ക​മ്പ​നി​ക്ക് അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മി​ഡി​ല്‍ ഈ​സ്റ്റ് ന​ഗ​ര​ങ്ങ​ള്‍​ക്ക് പു​റ​മെ ദ​ക്ഷി​ണ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​കാ​ശ എ​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും.

ആ​കാ​ശ​യെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഷെ​ഡ്യൂ​ള്‍​ഡ് ഓ​പ്പ​റേ​റ്റ​റാ​യി കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു​വെ​ന്ന് ആ​കാ​ശ എ​യ​ര്‍ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ വി​ന​യ് ദു​ബൈ അ​റി​യി​ച്ചു.

ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ച​ന​ക​ള്‍ ന​ല്‍​കി. പ്ര​വാ​സി​ക​ള്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണു പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.

Related posts

Leave a Comment