നി​ല​മ്പൂ​രി​ൽ ക്ഷേത്ര​ത്തി​ല്‍ ബ​ലി​യി​ടാ​നെത്തിയ അഞ്ചംഗകുടുംബം ഒ​ഴു​ക്കി​ൽപ്പെട്ടു; മുത്തശിയെയും പേരക്കുട്ടിയെയും കാണാതായി

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ കു​തി​ര​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽപ്പെട്ടു. ഇ​തി​ല്‍ ര​ണ്ടു​ കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സു​ശീ​ല (60), ഇ​വ​രു​ടെ പേ​ര​ക്കു​ട്ടി അ​നു​ശ്രീ (12) എ​ന്നി​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള സ്ഥ​ല​മാ​ണി​ത്. നി​ല​മ്പൂ​ർ അ​മ​ര​മ്പ​ലം ക്ഷേ​ത്ര​ത്തി​ല്‍ ബ​ലി​യി​ടാ​നാ​യി എ​ത്തി​യ​വ​രാ​ണ് അപകടത്തിൽപ്പെട്ടതെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന് പു​ല​ർ​ച്ചെ​ മൂ​ന്നി​നാ​ണ് സം​ഭ​വം.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​ടും​ബ​മാ​ണ് ഒ​ഴു​ക്കി​ൽപ്പെട്ട​ത്. ഇ​വ​രി​ൽ ര​ക്ഷ​പ്പെ​ട്ട ര​ണ്ട് കു​ട്ടി​ക​ൾ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രു സ്ത്രീ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ കണ്ടെത്തുകയും ര​ക്ഷ​പ്പെ​ടു​ത്തുകയും ചെയ്തു. സ്ഥ​ല​ത്ത് അ​ഗ്നി​രക്ഷാസേ​ന​യും നാ​ട്ടു​കാ​രും തെര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

Related posts

Leave a Comment