പു​തി​യ വി​ക​സ​ന മാ​തൃ​ക​! സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു മു​മ്പേ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി വാ​ർ​ഡ് അം​ഗം

മ​ങ്ക​ട: വാ​ർ​ഡ് അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നു മു​ന്പേ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് സാ​ലി​ഹ നൗ​ഷാ​ദ്.

അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ വി​ജ​യി​ച്ച വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗം സാ​ലി​ഹ നൗ​ഷാ​ദ് ആ​ണ് പു​തി​യ വി​ക​സ​ന മാ​തൃ​ക​യു​മാ​യി രം​ഗ​ത്തു​ള്ള​ത്.

മേ​ലെ അ​രി​പ്ര ര​ണ്ടാം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ക്ല​ബു​ക​ളു​ടെ ക​ണ്‍​വ​ൻ​ഷ​നി​ൽ യു​വാ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട ഗ്രൗ​ണ്ട് എ​ന്ന ആ​ഗ്ര​ഹം നി​റ​വേ​റ്റു​ന്ന​തി​നാ​യി പാ​ർ​ട്ടി​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ക​ളി​സ്ഥ​ല​മൊ​രു​ക്കു​ന്ന​ത്. പാ​ർ​ട്ടി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.

ആ​റു മാ​സ​ത്തെ ക​ളി​യോ​ടൊ​പ്പം യു​വാ​ക്ക​ളെ ആ​റു​മാ​സ​ത്തെ കൃ​ഷി​യി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​രി​പ്ര​യി​ൽ ക്ഷേ​മ കാ​ലം തു​ട​ങ്ങി​യെ​ന്നും നി​യു​ക്ത അം​ഗം അ​റി​യി​ച്ചു.

പ്ര​വൃ​ത്തി​ക​ളു​ടെ പ്ര​ഥ​മ ഘ​ട്ടം ഇ​ന്ന​ലെ നി​യു​ക്ത വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഉ​മ്മ​ർ, എം. ​സ​ക്കീ​ർ ഹു​സൈ​ൻ, റ​ഹീം മാ​സ്റ്റ​ർ, കോ​യ​ക്കു​ട്ടി, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​പാ​ത​ക്കി​രു​വ​ശ​വു​മു​ള്ള പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment