നാൽപതു വ​ർ​ഷ​ത്തി​നുശേ​ഷം സി​പി​ഐ​യ്ക്ക് ക​ല്ലു​വാ​തു​ക്ക​ലി​ൽ പ്ര​സി​ഡന്‍റ് സ്ഥാ​നം

ചാ​ത്ത​ന്നൂ​ർ: നാൽപ്പത് വ​ർ​ഷ​ത്തി​നുശേ​ഷം സി​പി​ഐ​യ്ക്ക് ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച ു. ഇന്നലെ ന​ട​ന്ന പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സിപി​ഐ​യു​ടെ ഏ​ക വ​നി​താ അം​ഗ​മാ​യ കെ.​സി​ന്ധു പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1964ൽ ​പ്ര​സി​ഡന്‍റാ​യ സിപി​ഐ​യി​ലെ​കെ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​ടെ ആ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ 1979 വ​രെ പ്ര​സി​ഡ​ന്‍റാ​യി തു​ട​ർ​ന്നു. 79 ​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്വ​ത​ന്ത്ര​നാ​യ പി.​ എം.​ഹ​നീ​ഫ ല​ബ്ബ പ്ര​സി​ഡ​ന്‍റാ​യി.​ തു​ട​ർ​ന്ന് സി​പി​എമ്മു​കാ​രാ​യ ജോ​ർ​ജ്കു​ട്ടി എ​ബ്ര​ഹാം, കെ.​ച​ന്ദ്ര​വ​ല്ലി, സു​ല​ത ശി​വ​പ്ര​സാ​ദ്‌, ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, എ​ൻ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള, പി.​അം​ബി​കാ ക​മാ​രി എ​ന്നി​വ​ർ സി​പി​എം ​പ്ര​സി​ഡ​ന്‍റുമാ​രാ​യി. ഇ​ട​തുമു​ന്ന​ണി രൂ​പം കൊ​ണ്ട​പ്പോ​ഴും സി​പിഐ​യ്ക്ക് ല​ഭി​ച്ച​ത് വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നം മാ​ത്രം.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ ക​ഷ്ടി​ച്ച് ഒ​മ്പ​ത് മാ​സം മാ​ത്രം ബാ​ക്കി നി​ല്ക്കേ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തിനുവേ​ണ്ടി സി​പി​ഐ​ഇ​ട​തു മു​ന്ന​ണി​യി​ൽ സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കി.​ഇ​തേ തു​ട​ർ​ന്ന് സി​പി​എമ്മു​കാ​രി​യാ​യ പ്ര​സി​ഡ​ന്‍റ് പി.​അം​ബി​കാ കു​മാ​രി രാ​ജി വെ​ച്ചു.​ തു​ട​ർ​ന്നാ​ണ് പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തും, നാ​ൽപ്പത് വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ ത​ല്ക്കാ​ല​ത്തേ​യ്ക്കെങ്കി​ലും സി​പി​ഐ​യ്ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കു​ന്ന​തും.

Related posts