വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുകയായിരുന്ന വധുവിനെ യുവാവ് തീകൊളുത്താന്‍ ശ്രമിച്ചു; പയ്യോളിയില്‍ നടന്ന സംഭവം ഇങ്ങനെ

kalyanamപയ്യോളിയില്‍ വിവാഹം കഴിഞ്ഞു വരന്‍റെ വീട്ടിലേക്ക് പോകവെ വധുവിനെ പെട്രോള്‍ ഒളിച്ച് തീ കൊളുത്താന്‍ ശ്രമം. ഞായറാഴ്ച വൈകീട്ടാണ്  സംഭവം നടന്നത്. തീ കൊളുത്താന്‍ ശ്രമിക്കുന്നതിന്നിടെ പരുക്കേറ്റ തിരുവള്ളൂര്‍ സ്വദേശി നിജേഷിനെ (31) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാരുടെയും ബന്ധുക്കളുടെയും സമയോചിതമായ ഇടപെടലിലാണ് ദുരന്തം ഒഴിവായത് .വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവില്‍ നിന്ന് കത്തിയും സിഗററ്റ് ലൈറ്ററും പിടികൂടി. പയ്യോളി പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച രാവിലെ തിരുവള്ളൂരിലെ വധൂഗൃഹത്തില്‍ നടന്ന വിവാഹത്തിന് ശേഷം വരന്റെ അയനിക്കാട്ടെ വീട്ടിലെത്തി കാറില്‍ നിന്നിറങ്ങി പോകുമ്പോഴാണ് വധുവിന്റെ ശരീരത്തിലേക്കും വസ്ത്രത്തിലേക്കും യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്.

Related posts