പതിമൂന്നുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം..! കമല്‍-ഗൗതമി ബന്ധം മുറിയാന്‍ കാരണം ശ്രുതിയോ? ഒന്നും മിണ്ടാതെ കമല്‍; ഗൗതമി വെളിപ്പെടുത്തലുകള്‍

kamal 2തമിഴിലെ സൂപ്പര്‍സ്റ്റാര്‍ കമലഹാസനും ഭാര്യയും നടിയുമായ ഗൗതമിയും ദാമ്പത്യം അവസാനിപ്പിക്കുന്നു. ഗൗതമിയുടേതായി വന്ന ബ്ലോഗിലാണ് ഇതു സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. ഇരുവരും തമ്മില്‍ കുറെക്കാലമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1989ലാണ് അപൂര്‍വ സഹോദരങ്ങള്‍ എന്ന സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. കാന്‍സര്‍ ബാധിതയായിരുന്ന ഗൗതമി പിന്നീട് രോഗമുക്തയാവുകയായിരുന്നു. പിന്നീട് 2003ല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പതിമൂന്നുവര്‍ഷത്തെ ദാമ്പത്യത്തിനാണ് ഗൗതമിയും കമലും വേര്‍പിരിയുന്നത്.

ഗൗതമിയുടെ കുറിപ്പിലെ പ്രസ്ക്തഭാഗങ്ങള്‍- പതിമൂന്നു വര്‍ഷത്തെ ഒന്നിച്ചുള്ള വാസത്തിനൊടുവില്‍ ഞാന്‍ എന്‍റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മനക്ലേശമുണ്ടാക്കുന്ന തീരുമാനങ്ങളിലൊന്നാണിത്. പരസ്പര പ്രതിബദ്ധമായ ഒരു ബന്ധത്തില്‍ രണ്ടാളുടെയും വഴികളും ചിന്തയും വ്യത്യസ്തമാണെന്നു തിരിച്ചറിയാന്‍ കാലങ്ങളെടുക്കും. അപ്പോള്‍ സ്വന്തം സ്വപ്നങ്ങള്‍ ബാക്കിയാക്കി യാഥാര്‍ഥ്യത്തെ മനസിലാക്കുകയും പിന്നീട് ഒറ്റയ്ക്കു മുന്നോട്ടുപോവുകയുമായിരിക്കും പോംവഴി. ഈ സാഹചര്യത്തിലെത്താന്‍ തനിക്കേറെ കാലം വേണ്ടിവന്നു. ഹൃദയഭേദകമായ ഈ സത്യം തിരിച്ചറിയാനും തീരുമാനത്തിലെത്താനും തനിക്കു കുറഞ്ഞതു രണ്ടുവര്‍ഷമെങ്കിലും വേണ്ടിവന്നു.

ഞാന്‍ സിനിമയില്‍ എത്തും മുമ്പു മുതല്‍ എല്ലാക്കാലത്തും കമല്‍ഹാസന്റെ അതിരറ്റ ആരാധികയായിരുന്നു. അദ്ദേഹത്തിന്‍റെ നേട്ടങ്ങളെയും കഴിവുകളെയും ഞാന്‍ എല്ലാക്കാലത്തും ബഹുമാനിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ ഒന്നിച്ചു നിന്നിട്ടുണ്ട്. അവയൊക്കെ വിലപ്പെട്ട നിമിഷങ്ങളാണ്. ഞാന്‍ എല്ലാക്കാലത്തും നിങ്ങളുടെ നടുവിലാണ് ജീവിച്ചിരുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യവും ഇങ്ങനെ വ്യക്തമാക്കുന്നത്.

Related posts