എത്ര സങ്കകരമാണിത്! ഇതിലും ഭേദം ഒരു കൊച്ചുകുട്ടി എന്നെ കുത്തികൊല്ലുന്നതായിരുന്നു; സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് നടന്‍ കമല്‍ഹാസന്‍ പ്രതികരിക്കുന്നു

സ്വസ്ഥതയും സമാധാനവും കളഞ്ഞുകുളിക്കുന്ന ഒരു വേദിയാണ് രാഷ്ട്രീയം എന്നതിന് പുതിയ തെളിവാകുകയാണ് നടന്‍ കമല്‍ഹാസന് അടുത്ത കാലത്ത് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍. കമല്‍ഹാസന്റെ മുഖമുള്ള ചിത്രം കത്തി ഉപയോഗിച്ച് ഒരു കുട്ടി കുത്തിക്കീറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ‘അവനെ വെറുതെ വിടരുത്, കുത്തിക്കീറണം’ എന്ന് പുറകില്‍ നിന്ന് ആരോ കുട്ടിയ്ക്ക് പറഞ്ഞുകൊടുക്കുന്ന ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്.

ഈ വിഡിയോ ഇപ്പോഴിതാ ഉലകനായകന്റെയും ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതിങ്ങനെയായിരുന്നു. ‘എന്റെ കുട്ടികള്‍, എത്ര സങ്കടകരമാണിത്! ഇതിലും ഭേദം ഒരു കൊച്ചുകുട്ടി എന്നെ കുത്തിക്കൊത്തിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു! തമിഴ് സംസാരിക്കുന്ന പ്രായപൂര്‍ത്തിയായൊരാള്‍ കുറ്റസമ്മതം നടത്തുന്നത് തമിഴ് സഹോദര്യം പൊറുക്കില്ല. പ്രകൃതിയുടെ നിയമമനുസരിച്ച് ഒരു ദിവസം ഞാന്‍ മരിക്കും. എന്നാല്‍ അതുവരെ സന്തോഷവാനായിരിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചോളൂ. എന്നാലും ഞാന്‍ വിജയിക്കുക തന്നെ ചെയ്യും’. ട്വിറ്ററില്‍ കുറിച്ച കുറിപ്പില്‍ കമല്‍ഹാസന്‍ പറയുന്നു.

Related posts