ഇവരാണ് ആ ചുണക്കുട്ടികൾ;  കനാലിലെ കുത്തൊഴുക്കിലേക്ക് വീണ  ഓട്ടോയിൽ നിന്ന് രക്ഷിച്ചത് ആറുപേരെ; ജീവൻ പണയംവച്ച് യാത്രക്കാരെ രക്ഷിച്ച യുവാക്കൾ നാടിന് മാതൃകയായി 

വ​ണ്ടി​ത്താ​വ​ളം: ക​നാ​ലി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​കു​ട്ടി​ക​ളും മൂ​ന്നു സ്ത്രീ​ക​ളും ഡ്രൈവറും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ര​ക്ഷി​ച്ച അ​ഞ്ചു​യു​വാ​ക്ക​ളും മാ​തൃ​ക​യാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.45നാ​ണ് വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്ക് മേ​ലെ എ​ഴു​ത്താ​ണി മ​ണ്‍​പാ​ത​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി​ലേ​ക്ക് ഓ​ട്ടോ വീ​ണ​ത്. ക​നാ​ലി​ൽ ര​ണ്ട​ര സ്ലാ​ബ് ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തി​ന് എ​ഴു​പ​ത്തി​യ​ഞ്ചു മീ​റ്റ​ർ അ​ക​ലെ​നി​ന്നി​രു​ന്ന യു​വാ​വാ​ണ് ഓ​ട്ടോ​മ​റി​ഞ്ഞ​ത് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്നു യു​വാ​വ് മേ​ലേ​ഴു​ത്താ​ണി റി​ഥം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ളെ വി​ളി​യി​ച്ച​റി​യി​ച്ചു. ക്ല​ബി​ലു​ണ്ടാ​യി​രു​ന്ന മേ​ലേ​എ​ഴു​ത്താ​ണി സ്വ​ദേ​ശി​ക​ളാ​യ പ​രേ​ത​നാ​യ സു​ന്ദ​ര​രാ​ജ​ന്‍റെ മ​ക​ൻ വി​ഷ്ണു (33), നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ബാ​ബു (36), സ​ഹോ​ദ​ര​ൻ അ​നീ​ഷ് (32), രാ​ജ​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (28), മ​നോ​ജ് (40) എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ക​നാ​ലി​ലെ ഒ​ഴു​ക്കി​ൽ മു​ങ്ങി​താ​ഴ്ന്ന ഓ​ട്ടോ​യി​ൽ​നി​ന്നും സാ​ഹ​സി​ക​മാ​യാ​ണ് യു​വാ​ക്ക​ൾ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ യു​വാ​ക്ക​ളു​ടെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ​ണ​വും വെ​ള്ള​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു.യു​വാ​ക്ക​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​ഞ്ചു​പേ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ​വ​രും ര​ക്ഷ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​ക്ക​ളെ നേ​രി​ട്ടു​ക​ണ്ട് അ​ഭി​ന​ന്ദി​ച്ചു.

ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആറുപേ​രെ​യും ആ​ദ​രി​ക്കാ​ൻ റി​ഥം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തീ​രു​മാ​ന​മെ​ടു​ത്തു. ജി​ല്ലാ ഭ​ര​ണ​കൂ​ട മേ​ധാ​വി​ക​ൾ ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പു​ര​സ്കാ​ര​ത്തി​നു യു​വാ​ക്ക​ളു​ടെ ധീ​ര​മാ​യ പ്ര​വൃ​ത്തി​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts