ദയവു ചെയ്ത് എന്നെയോ ബിപി മൊയ്തീന്‍ സേവാമന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; ആര്‍ എസ് വിമല്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഒന്നും പറയുന്നില്ല; കാഞ്ചനമാല പ്രതികരിക്കുന്നു

kanchana600നടന്‍ ദിലീപ് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രിത്തിന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍ നടത്തിയ പരാമര്‍ശം ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ പണിയാനായി ദിലീപ് 30 ലക്ഷം രൂപ നല്‍കിയത് യഥാര്‍ഥത്തില്‍ തന്നോടുള്ള പകവീട്ടലായിരുന്നുവെന്നും അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ 30 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നുമാണ് വിമല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ ഈ പരാമര്‍ശത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും വിമല്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ലെന്നും തന്നെയോ ബി.പി മൊയ്തീന്‍ സേവാമന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കഥാനായിക കാഞ്ചനമാല ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം ദിലീപിനെയും കാവ്യാ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്നും വിമല്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ദിലീപ് ഇതില്‍ നിന്ന് പിന്മാറി.എന്നിട്ടും സിനിമ വിജയിച്ചതുകൊണ്ടുള്ള പക കൊണ്ടാണ് സേവാമന്ദിര്‍ പണിയാന്‍ ദിലീപ് പണം നല്‍കിയതെന്നുമാണ് വിമല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

Related posts