ആ കഥാപാത്രം എനിക്കു ലഭിച്ചിരുന്നെങ്കില്‍ എന്ന് അത്രമാത്രം കൊതിച്ചു ! തന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സംവൃതാ സുനില്‍…

രസികന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ നടിയാണ് സംവൃത സുനില്‍. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും നടിയ്ക്കായി. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ഇതോട സിനിമ വിട്ട താരം പിന്നീട് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമയില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു സംവൃത. ഇടയ്ക്ക് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞ വിശ്വസിക്കുവോ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ ഒരു വീട്ടമ്മയുടെ റോളിലാണ് നടി അഭിനയിച്ചത്. അതേസമയം ഇത്രയും നാളത്തെ സിനിമാ ജീവിതത്തില്‍ തനിക്ക് അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് സംവൃത സുനില്‍ പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം…

Read More

ദയവു ചെയ്ത് എന്നെയോ ബിപി മൊയ്തീന്‍ സേവാമന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; ആര്‍ എസ് വിമല്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഒന്നും പറയുന്നില്ല; കാഞ്ചനമാല പ്രതികരിക്കുന്നു

നടന്‍ ദിലീപ് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രിത്തിന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍ നടത്തിയ പരാമര്‍ശം ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ പണിയാനായി ദിലീപ് 30 ലക്ഷം രൂപ നല്‍കിയത് യഥാര്‍ഥത്തില്‍ തന്നോടുള്ള പകവീട്ടലായിരുന്നുവെന്നും അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ 30 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നുമാണ് വിമല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും വിമല്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ലെന്നും തന്നെയോ ബി.പി മൊയ്തീന്‍ സേവാമന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കഥാനായിക കാഞ്ചനമാല ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം ദിലീപിനെയും കാവ്യാ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്നും വിമല്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ദിലീപ് ഇതില്‍ നിന്ന്…

Read More