അ​തി​രമ്പു​ഴ​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യ പിടിമുറുക്കുന്നു;  പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മണം​

അ​തി​ര​ന്പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. നാ​ല്പ​ത്തി മ​ല​യി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴികളിലും മറ്റും ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് മാ​ഫി​യ വീ​ട് ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പ​ണ​വും ക​ഞ്ചാ​ വും ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ച്ച​ശേ​ഷം അ​വ​രി​ലൂ​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വ​ച്ച് വ​ൻ ലോ​ബി ത​ന്നെ ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മി​ക്കു​കയാണ്.

ബി​ജെ​പി അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഞ്ചാ​വ് മാ​ഫി​യ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ൻ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് പോ​കു​മെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ര​തീ​ഷ് കു​മാ​ർ, എ​ൻ. ഷി​നോ​ജ്, സി.​എ. അ​നീ​ഷ്, പി. ​ദി​ലീ​പ്, റെ​ജി പൊ​ടി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts