രാ​ജ്യ​ദ്രോ​ഹ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പിക്കൽ; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്‌‌തമാക്കി പോലീസ്

കോ​ട്ട​യം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. സൈ​ബ​ർ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​രീ​ക്ഷ​ണം ശക്‌‌തമാക്കുന്നതിന് കേ​ര​ള​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, ടിക്‌ടോക്, ടെ​ലി​ഗ്രാം ​മു​ത​ലാ​യ​വ​യി​ലൂ​ടെ രാ​ജ്യ​ദ്രോ​ഹ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാ​ൽ ജി​ല്ലാ പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ൽ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. ‌

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന രാ​ജ്യ​ദ്രോ​ഹ പോ​സ്റ്റു​ക​ൾ പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും, ലി​ങ്കും വാ​ട്സ്ആ​പ്പ് മു​ഖേ​ന അ​റി​യി​ക്കാം. വി​വ​ര​ങ്ങ​ൾ ന​ൽകു​ന്ന​യാ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി​ സൂ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോൺ:- 9074 558 260.

Related posts