ഷ​റ​പ്പോ​വ വ​ന്നു, ഡാ​ർ​ട്ടി​നെ ക​ണ്ടു, കീ​ഴ​ട​ക്കി മുന്നോട്ട്‌

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലെ ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ മു​ൻ ചാ​ന്പ്യ​ൻ മ​രി​യ ഷ​റ​പ്പോ​വ​യ്ക്കു ജ​യം.റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രി​ട്ട​ന്‍റെ ഹാ​രി​യ​റ്റ് ഡാ​ർ​ട്ടി​നെ 6-0, 6-0 എ​ന്ന സ്കോ​റി​നു ത​റ​പ​റ്റി​ച്ചാ​ണ് ഷ​റ​പ്പോ​വ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി​യ​ത്. മ​ത്സ​രം വെ​റും 31 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ട​ത്.

ര​ണ്ടാം റൗ​ണ്ടി​ൽ ഷ​റ​പ്പോ​വ സ്വീ​ഡ​ന്‍റെ റെ​ബേ​ക്ക പാ​റ്റേ​ഴ്സ​ണെ നേ​രി​ടും.2008 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ജേ​താ​വാ​യ ഷ​റ​പ്പോ​വ, ടൂ​ർ​ണ​മെ​ന്‍റി​ൽ 30-ാം സീ​ഡാ​ണ്.

Related posts