പളനിസ്വാമിയെ കളിയാക്കിയതിന് കാർട്ടൂണിസ്റ്റ് അറസ്റ്റിലായ സംഭവം; മാധ്യമപ്രവർത്തകരുടെ പ്രതിഷേധ മാർച്ച് ഇന്ന്

ചെ​​​​​​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യേ​യും ഉ​ദ്യോ​ഗ​സ്ഥ​രേ​യും ക​ളി​യാ​ക്കി കാ​ർ​ട്ടൂ​ൺ വ​ര​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ കാ​ർ​ട്ടൂ​ണി​സ്റ്റ് ബാ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ​ർ രം​ഗ​ത്ത്. വി​വാ​ദ കാ​ർ​ട്ടൂ​ണു​ക​ളു​ടെ പേ​രി​ൽ നി​ര​വ​ധി ത​വ​ണ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റ് അ​സിം ത്രി​വേ​ദി ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. രാ​ജ്യ​ത്ത് ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്രം ഇ​ല്ലാ​താ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു

. ത​ന്‌​റെ ജോ​ലി ചെ​യ്തു എ​ന്ന​തി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യ​ത് ന​മ്മു​ടെ രാ​ജ്യ​ത്തി​നു​ത​ന്നെ നാ​ണ​ക്കേ​ടാ​ണ്. ത​ന്‍റെ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും വ​ര​ക​ളി​ലൂ​ടെ ആ​വി​ഷ്ക​രി​ക്കു​വാ​ൻ ഓ​രോ കാ​ർ​ട്ടൂ​ണി​സ്റ്റി​നും അ​വ​കാ​ശ​മു​ണ്ടെ​ന്നും ബാ​ല​യെ എ​ത്ര​യും​വേ​ഗം പു​റ​ത്തു​വി​ട​ണ​മെ​ന്നും ത്രി​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. മു​തി​ര്‌​ന്ന ത​മി​ഴ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ വി. ​വെ​ങ്ക​ട്ട​രാ​മ​നും ബാ​ല​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ അ​വ​ർ ത​ങ്ങ​ളു​ടെ ജോ​ലി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അറസ്റ്റി​ൽ പ്രതിഷേധിച്ച് ചെ​ന്നൈ പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ന്മേ​​​​​​ലു​​​​​​ള്ള ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റ്റ​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്നു മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.കൊ​​​​​​ള്ള​​​​​​പ്പ​​​​​​ലി​​​​​​ശ​​​​​​ക്കാ​​​​​​രു​​​​​​ടെ ഭീ​​​​​​ഷ​​​​​​ണി​​​​​​ മൂ​​​​​​ലം ദ​​​​​​ന്പ​​​​​​തി​​​​​​മാ​​​​​​രും ര​​​​​​ണ്ടു കു​​​​​​ട്ടി​​​​​​ക​​​​​​ളും തി​​​​​​രു​​​​​​നെ​​​​​​ൽ​​​​​​വേ​​​​​​ലി ക​​​​​​ള​​​​​​ക്ട​​​​​​റേ​​​​​​റ്റ് വ​​​​​​ള​​​​​​പ്പി​​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 23നു ​​​​​ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കി​​​​​​യ സം​​​​​​ഭ​​​​​​വം ആ​​​​​​സ്പ​​​​​​ദ​​​​​​മാ​​​​​​ക്കി ബാ​​​​​​ല വ​​​​​​ര​​​​​​ച്ച കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണാ​​​​​​ണു വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ​​​​​​ത്.

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തും അ​ശ്ലീ​ലം ക​ല​ർ​ന്ന​തു​മാ​യ ക​ലാ​സൃ​ഷ്ടി പ്ര​സി​ദ്ധീ​ക​രി​ച്ചു എ​ന്നാ​രോ​പി​ച്ച് ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. തീ​പ്പൊ​ള്ള​ലേ​റ്റ് ഒ​രു കു​ഞ്ഞ് നി​ല​ത്തു കി​ട​ക്കു​ന്പോ​ൾ നോ​ട്ടു​കെ​ട്ടു​ക​ൾ​കൊ​ണ്ട് നാ​ണം മ​റ​യ്ക്കു​ന്ന മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യെ​യും ക​ള​ക്ട​റെ​യും പോ​ലീ​സ് ഓ​ഫീ​സ​റെ​യു​മാ​ണു ബാ​ല കാ​ർ​ട്ടൂ​ണി​ൽ ചി​ത്രീ​ക​രി​ച്ച​ത്.

തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യാ​​​​​​യ പി. ​​​​​​ഇ​​​​​​സ​​​​​​ക്കി​​​​​​മു​​​​​​ത്തു​​​​​​വും കു​​​​​​ടും​​​​​​ബ​​​​​​വു​​​​​​മാ​​​​​​ണു ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കി​​​​​​യ​​​​​​ത്. മു​​​​​​ത്തു​​​​​​ല​​​​​​ക്ഷ്മി എ​​​​​​ന്ന​​​​​​യാ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 1.40 ല​​​​​​ക്ഷം രൂ​​​​​​പ ഇ​​​​​​സ​​​​​​ക്കി​​​​​​മു​​​​​​ത്തു ക​​​​​​ടം വാ​​​​​​ങ്ങി​​​​​​യി​​​​​​രു​​​​​​ന്നു. 2.34 ല​​​ക്ഷം രൂ​​​​​​പ മ​​​ട​​​ക്കി ന​​​​​​ല്കി​​​​​​യി​​​​​​ട്ടും കൊ​​​​​​ള്ള​​​​​​പ്പ​​​​​​ലി​​​​​​ശ​​​​​​ക്കാ​​​​​​ർ നി​​ര​​ന്ത​​രം ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​വെ​​​ന്ന് ഇ​​​സ​​​ക്കി​​​മു​​​ത്തു​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഗോ​​​പി പ​​​റ​​​ഞ്ഞു. കൊ​​​​​​ള്ള​​​​​​പ്പ​​​​​​ലി​​​​​​ശ​​​​​​ക്കാ​​​​​​രു​​​​​​ടെ ഭീ​​​​​​ഷ​​​​​​ണി സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ര​​​​​​ണ്ടു മാ​​​​​​സ​​​​​​ത്തി​​​​​​നി​​​​​​ടെ ആ​​​​​​റു പ​​​​​​രാ​​​​​​തി ന​​​​​​ല്കി​​​​​​യി​​​​​​ട്ടും ജി​​​​​​ല്ലാ ക​​​​​​ള​​​​​​ക്ട​​​​​​റും പോ​​​​​​ലീ​​​​​​സും ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നി​​​​​​ല്ല.

ഫേ​​​​​​സ്ബു​​​​​​ക്കി​​​​​​ൽ പോ​​​​​​സ്റ്റ് ചെ​​​​​​യ്ത കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണി​​​​​​നു വി​​​​​​വി​​​​​​ധ വാ​​​​​​ട്സ് ആ​​​​​​പ് ഗ്രൂ​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ വ​​​​​​ൻ പ്ര​​​​​​ചാ​​​​​​രം ല​​​​​​ഭി​​​​​​ച്ചു. ഒ​​​​​​ക്ടോ​​​​​​ബ​​​​​​ർ 26നാ​​​​​​ണു ബാ​​​​​​ല ഫേ​​​​​​സ്ബു​​​​​​ക്കി​​​​​​ൽ കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണ്‍ പോ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്. 38,000 പേ​​​​​​രാ​​​​​​ണു കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണ്‍ ഷെ​​​​​​യ​​​​​​ർ ചെ​​​​​​യ്ത​​​​​​ത്. തി​​​​​​രു​​​​​​നെ​​​​​​ൽ​​​​​​വേ​​​​​​ലി കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ചു പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ബാ​​​​​​ല​​യ്ക്കു ഫേ​​​​​​സ്ബു​​​​​​ക്കി​​​​​​ൽ 65,000 ഫോ​​​​​​ളോ​​​​​​വേ​​​​​​ഴ്സ് ഉ​​​​​​ണ്ട്. വി​​​​​​വി​​​​​​ധ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള ബാ​​​​​​ല​​​​​​യു​​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണു​​​​​​ക​​​​​​ൾ സമൂഹ മാധ്യമങ്ങളി​​​​​​ൽ പ്ര​​​​​​ധാ​​​​​​ന ച​​​​​​ർ​​​​​​ച്ചാ​​​​​​വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​ണ്.

തി​​​​​​രു​​​​​​നെ​​​​​​ൽ​​​​​​വേ​​​​​​ലി ജി​​​​​​ല്ലാ ക​​​​​​ള​​​​​​ക്ട​​​​​​ർ സ​​​​​ന്ദീ​​​​​പ് ന​​​​​ന്ദൂ​​​​​രി​​​​​യു​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​പ്ര​​​​​​കാ​​​​​​രം പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘം ഇ​​​​​​ന്ന​​​​​​ലെ രാ​​​​​വി​​​​​ലെ പൂ​​​​​​ന​​​​​​മ​​​​​​ല്ലി​​​​​​ക്കു സ​​​​​​മീ​​​​​​പം കോ​​​​​​വൂ​​​​​​രി​​​​​​ലു​​​​​​ള്ള വീ​​​​​​ട്ടി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണു ബാ​​​​​​ല​​​​​​യെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്. ചോ​​​​​​ദ്യംചെ​​​​​​യ്യ​​​​​​ലി​​​​​​നാ​​​​​​യി ഇ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ തി​​​​​​രു​​​​​​നെ​​​​​​ൽ​​​​​​വേ​​​​​​ലി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ച്ചു.

Related posts