ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ൽ; റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാന്‍റിൽ സം​ശ​യ​ക​ര​മാ​യി ക​ണ്ട യു​വ​തി​യെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്; സാധനം സ്റ്റേഷൻ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു

പ​ഴ​യ​ങ്ങാ​ടി(കണ്ണൂർ): കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന14 കി​ലോ ക​ഞ്ചാ​വു​മാ​യി തെ​ലു​ങ്കാ​ന സ്വ​ദേ​ശി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യി. ‌തെ​ലു​ങ്ങാ​ന സ്വ​ദേ​ശി ശൈ​ല​ജ (32) യെ​യാ​ണു ക​ണ്ണ​പു​രം എ​സ്ഐ ടി.​വി.​ധ​ന​ഞ്ജ​യ​ദാ​സും സം​ഘ​വും ചേ​ർ​ന്നും പി​ടി​കൂ​ടി​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു യു​വ​തി സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യി ക​ണ്ട യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ത്ത ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നു യു​വ​തി പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തെ​ലു​ങ്ക് മാ​ത്ര​മാ​ണു യു​വ​തി സം​സാ​രി​ക്കു​ന്ന​ത്. ഇ​തു പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts