പുതൂർ വനാന്തർ ഭാഗത്ത് പത്തു സെന്‍റിൽ തളിർത്തു നിന്നത്കഞ്ചാവു ചെടികൾ;  പ്രത്യേകം തയാറാക്കിയ തടത്തിൽ ഉണ്ടായിരുന്നത് 373 ചെടികൾ

 

അ​ഗ​ളി : പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​വാ​ണി ഭാ​ഗ​ത്തു നി​ന്നും മൂ​ന്നു​കി​ലോ​മീ​റ്റ​ർ വ​നാ​ന്ത​ർ ഭാ​ഗ​ത്ത് കൃ​ഷി​ചെ​യ്തി​രു​ന്ന 373 ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

പു​തൂ​ർ ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തം​ഗ സം​ഘ​മാ​ണ് റൈ​ഡ് ന​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.ഒ​രു​മാ​സം വ​ള​ർ​ച്ച​യു​ള്ള ക​ഞ്ചാ​വു ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ട്ട​രു​വി​യു​ടെ സ​മീ​പ​ത്താ​യി പ​ത്തു സെ​ന്‍റോ​ളം സ്ഥ​ല​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ത​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് കൃ​ഷി. ചെ​ടി​ക​ൾ​ക്ക് പ്ര​യോ​ഗി​ക്കു​ന്ന​തി​നാ​യി വ​ച്ചി​രു​ന്ന രാ​സ​വ​ള​വും മ​റ്റു വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ. ​മ​നോ​ജ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജെ.​ജി​നു, വാ​ച്ച​ർ​മാ​രാ​യ മ​ല്ലീ​ശ്വ​ര​ൻ, സ​തീ​ഷ്, രം​ഗ​ൻ, മു​രു​ക​ൻ, കാ​ളി​മു​ത്തു, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Related posts

Leave a Comment