എ​ല്ലാം വ​നം ത​ന്നു, ഇ​നി വ​ന​ജീ​വി​ക​ൾ​ക്കു ​വേ​ണ്ടി ന​ൽകാം…! ഒരു വശത്ത് മനുഷ്യര്‍ കാടിനെയും കാട്ടുമൃഗങ്ങളെയും നശിപ്പിക്കുന്നു; മറുവശത്ത് ചിലര്‍ സംരക്ഷിക്കുന്നു; അറിയാം പി.വി. സുബ്രഹ്മണ്യനെയും ഭാര്യ സരിതയേയും

ഒ​രു വ​ശ​ത്ത് മ​നു​ഷ്യ​ർ കാ​ടി​നെ​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ന​ശി​പ്പി​ക്കു​ന്പോ​ൾ മ​റു​വ​ശ​ത്ത് അ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന നി​ര​വ​ധി മ​നു​ഷ്യ​രു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ൽ ര​ണ്ടു​പേ​രാ​ണ് പി.​വി. സു​ബ്ര​ഹ്മ​ണ്യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സ​രി​ത​യും.

ഇ​രു​വ​രും പ്ര​കൃ​തി​സ്നേ​ഹി​ക​ളും യാ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വ​ർ ഇ​ന്ത്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കാ​ടു​ക​ളും വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. വന്യജീവിഫോ​ട്ടോ​ഗ്ര​ഫി ഇ​ഷ്ട​പ്പെ​ടു​ന്ന സു​ബ്ര​ഹ്മ​ണ്യ​ൻ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നൊ​ക്കെ വ​ന്യ​ജീ​വി​ക​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തി​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ൾ വി​റ്റു​കി​ട്ടി​യ പ​ണം ബ​ന്ദി​പ്പു​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ക​ടു​വ​ക​ൾ​ക്ക് വെ​ള്ള​മെ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ങ്ങാ​ൻ ന​ല്കി​യി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.

വേ​ന​ൽ​ക്കാ​ല​ത്ത് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ളു​ന്ന​തോ​ടെ ജ​ല​ത്തി​നാ​യി കു​ഴ​ൽ​ക്കി​ണ​റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തു​ മ​ന​സി​ലാ​ക്കി​യാ​ണ് സ​ങ്കേ​ത​ത്തി​ലേ​ക്ക് സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ട്ടോ​ർ വാ​ങ്ങി​ന​ല്കാ​ൻ ഇ​വ​ർ തീ​രു​മാ​നി​ച്ച​ത്.

Related posts