വീട്ടില്‍ നിന്ന് യൂണിഫോണില്‍ പോവുന്ന കുട്ടികള്‍ എവിടെല്ലാം ചെല്ലുന്നെന്ന് അന്വേഷിച്ചിട്ടുണ്ടോ? ചാത്തോട്ടം ബീച്ചില്‍ ചെന്ന എന്റെ കണ്ണ് തള്ളിപ്പോയി; ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹമിന്റെ പ്രസംഗം വൈറലാവുന്നു

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സദാചാരമൂല്യങ്ങളുടെ ശോഷണത്തെക്കുറിച്ച് ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹം നടത്തിയ പ്രസംഗം വിവാദമാകുന്നു. നമ്മുടെ സംസ്‌കാരം മറന്നു വിദേശ സംസ്‌കാരം അന്ധമായി അനുകരിച്ചാല്‍ സംഗതി പാളും എന്നാണ് ഡിവൈഎസ്പി പ്രിന്‍സ് പറയുന്നത്. പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.

‘എന്റമ്മേ ഇപ്പോള്‍ അങ്ങോട്ടൊന്നും പോകാന്‍ വയ്യാത്ത അവസ്ഥയായി…ഞാനെന്റെ പിള്ളേരേം കൊണ്ട് ആ ചാത്തോട്ടം ബീച്ചിലൊന്നു പോയി…ഇതെന്നാ ഞാന്‍ ജൂഹു ബീച്ചിലെങ്ങാനും ചെന്ന് പെട്ടപോലെയായി. നമ്മുടെ വീട്ടീന്ന് പോകുന്ന മക്കളാ…യൂണിഫോമില് ഒരു ഉളുപ്പും മാനോം ഇല്ലാണ്ട്…സ്‌കൂളിലെ യൂണിഫോമിനകത്താണ് വല്ലവനേം കെട്ടിപ്പിടിച്ച മറിയുകാ അവിടെ കിടന്നോണ്ട്..സത്യം പറഞ്ഞാല്‍ ഞാന്‍ അപ്പോഴേ തിരിച്ചുപോന്നു. പത്ത് മിനിറ്റ് കൊണ്ട്…ഈ സിവിയു പാര്‍ക്കില്‍ പോലും ഇപ്പോള്‍ കേറാന്‍ പറ്റുകേല,,,എന്നതാ ഈ സമൂഹത്തില്‍ സംഭവിച്ചോണ്ടിരിക്കുന്നത്..ഇതെല്ലാം അങ്ങ് അമേരിക്കയെ ഒക്കെ കണ്ട് ഇവിടെ അതങ്ങ് ആക്കിക്കളയാമെന്ന് പറഞ്ഞാ..കുറെ എണ്ണമുണ്ട് പത്തമ്പത് വയസുള്ള കുറേ ട്രൗസറും ഫിറ്റ് ചെയ്ത്..50 ഉം 60 ഉം വയസുള്ള കിളവന്മാര്‍ ഇറങ്ങിയിട്ടുണ്ട്.

അവന്മാരെയാണ് പിന്നെ മുട്ടുകാല് തല്ലിയൊടിക്കേണ്ടതെന്നാ എനിക്ക് തോന്നുന്നത്. ചെറുപ്പക്കാര് പിന്നെ പോട്ടെന്ന് വയ്ക്കാം. അവരവരുടെ ചെറുപ്പത്തിന്റേതായിട്ട് ചെയ്തതായിരിക്കും. ഈ 50-60 വയസുള്ളവര്‍ ഈ കളസമെല്ലാം ഫിറ്റ് ചെയ്ത് ഇറങ്ങുന്നത് എന്തിനെന്നാ എനിക്ക് മനസിലാകാത്തത്. ആയിക്കോട്ടെ ഇത് നിരോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാ എനിക്കൊന്നും പറയാനില്ല. പക്ഷേ നമുക്ക് കുറേ രീതികളും കാര്യങ്ങളുമൊക്കെയില്ലേ? അതത്ര മോശമാണെങ്കിലല്ലേ നമ്മള്‍ വേറൊന്ന് പരീക്ഷിക്കേണ്ടതുള്ളു. എനിക്ക് പറയാനുള്ളത് ഈ കോമാളിത്തം കാണിച്ച് നടക്കുന്നവന്മാരോട്…ഏറ് എറ്റവും ശക്തമായി കുടുംബം നിലനില്‍ക്കുന്നത് നമ്മുടെ നാടാ…എന്തുകൊണ്ടാ…നമ്മുടെ രീതീം സംസ്‌കാരോം കൊണ്ടാ…ലോകൊത്തൊരുത്തനും ഇതൊന്നും അവകാശപ്പെടാന്‍ പറ്റില്ല..അമേരിക്കക്കാരനൊന്നും ഇതില്ല..നശിച്ച് നാറാണക്കല്ല് പിടിച്ചു…നമ്മുടെ സംസ്‌കാരം തകര്‍ക്കാന്‍ വേണ്ടിയാണ് പോക്കിമോന്‍, ബ്ലൂവെയില്‍ പോലുള്ള ഗെയിമുകല്‍ അമേരിക്കക്കാര്‍ ഇങ്ങോട്ട് ഉണ്ടാക്കി വിടുന്നത്’.

Related posts