വാളയാർ കടന്നെത്തിയ 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു ; കോയന്പത്തൂരിൽ നിന്നും ബസിൽ കയറ്റികൊണ്ടുവന്ന സാധാനം ചുമന്നു കൊണ്ടുപോകുന്പോളാണ് എക്സൈസ് പിടികൂടിയത്

kanchavu-valayar-kadathuപാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ റെ​യ്ഡി​ൽ അതിർത്തി കടന്നെത്തിയ വ​ൻ ക​ഞ്ചാ​വു​ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പിടിയിലായ ര​ണ്ടു​പേ​രെ റിമാൻഡ് ചെയ്തു. വാ​ള​യാ​ർ, ഒ​ല​വ​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യാ​ണ് 22 കി​ലോ ക​ഞ്ചാ​വ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 14 കി​ലോ ക​ഞ്ചാ​വ് തൃ​ത്താ​ല എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി നി​ബാ​സ് ച​ന്ദ്ര​മ​ണ്ഡ​ൽ (36) ആണ് ​പി​ടി​യി​ലാ​യ​ത്. വാ​ള​യാ​ർ അ​ട്ട​പ്പ​ള്ളം ടോ​ൾ​പ്ലാ​സ​യ്ക്കു സ​മീ​പ​ത്തു നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 2.30ഓ​ടെ ഒ​ന്പ​ത് വ​ലി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നെ​ത്തി​യ ബ​സി​ൽ നി​ന്നി​റ​ങ്ങി ക​വ​റു​ക​ൾ ത​ല​യി​ൽ ചു​മ​ന്ന് കൊ​ണ്ടുപോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. പ്ര​കാ​ശ​ൻ, എം.​ബി ഷാ​ജു, രാ​ജേ​ഷ്, രാ​ജു എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നാ​ണ് എ​ട്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് എ​ക്സൈ​സ് റേഞ്ചി​ന്‍റെ​യും ആ​ർ​പി​എ​ഫി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം  തി​രൂ​ർ ഇ​രു​ന്പി​ല്ല​യം  വ​ലി​യ​കു​ന്ന് വി​ഷ്ണു (21) ആ​ണ് പി​ടി​യി​ലാ​യ​ത്. രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രുവിൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് വി​ത​ര​ണം​ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വെ​ന്ന് ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി.

റേഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം. ​റി​യാ​സ്, ഐ​ബി ഇ​ൻ​സ്പെ​ക്ട​ർ വി. ​ര​ജ​നീ​ഷ്, ആ​ർ​പി​എ​ഫു​കാ​രാ​യ മാ​ത്യു ടി. ​സെ​ബാ​സ്റ്റ്യ​ൻ, സ​ജി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Related posts