പണി പാളിയേനേ..! തൊണ്ടിമുതലിന് തീപിടിച്ചു; ദൃക്സാക്ഷികളായി പോലീസുകാർ; പുതുക്കാട് പോലീസ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നിനാണ് തീപിടിച്ചത്; തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല

Fireതൃശൂർ: പോലീസ് തൊണ്ടിയായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് ശേഖരത്ത് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൃശൂർ ജില്ലയിലെ പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി.

ഇന്ന് ഉച്ചയോടെയാണ് സംഭവം. അടുത്തിടെ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടുമുതലായിരുന്നു വെടിമരുന്ന്. ഇത് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തീപിടുത്തതിന്‍റെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കില്ല.

Related posts