കടമ്പോ​ടി​ന് കൗ​തു​ക​മാ​യി ക​ണ്ടി​ച്ചേമ്പ് പൂ​ത്തു; വളരെ അപൂർവമായിമാത്രമേ  ക​ണ്ടി​ച്ചേമ്പ് പൂത്തികണ്ടിട്ടുള്ളുവെന്ന് കർഷകർ

കോ​ടാ​ലി: അ​പൂ​ർ​വ​കാ​ഴ്ച​യാ​യി ക​ണ്ടി​ച്ചേ​ന്പ് പൂ​ത്തു. കോ​ടാ​ലി​ക്ക​ടു​ത്ത് ക​ട​ന്പോ​ട് തെ​ക്കേ​ത്ത​ല ഉ​ണ്ണി​യു​ടെ വീ​ട്ടു​പ​റ​ന്പി​ലാ​ണ് ചേ​ന്പ് പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യു​ള്ള ചേ​ന്പാ​ണ് ഇ​വി​ടെ പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്.
ന​ടീ​ൽ​വ​സ്തു​ക്ക​ളി​ൽ ചെ​റു​ചേ​ന്പ് , ചേ​ന, പൊ​ടി​ച്ചേ​ന്പ് എ​ന്നി​വ​യെ​ല്ലാം പൂ​ക്കാ​റു​ണ്ടെ​ങ്കി​ലും വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ക​ണ്ടി​ച്ചേ​ന്പ് പൂ​ത്തു​ക​ണ്ടി​ട്ടു​ള്ളു​വെ​ന്ന് പ്രാ​യം ചെ​ന്ന ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഉ​ണ്ണി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ ക​ണ്ടി​ച്ചേ​ന്പ് പൂ​ത്തു​നി​ൽ​ക്കു​ന്ന കാ​ഴ്ച​കാ​ണാ​ൻ പ​ല​രും എ​ത്തു​ന്നു​ണ്ട്.

Related posts