ക​ന​യ്യ കു​മാ​ർ സി​പി​ഐ ഓ​ഫീ​സി​ലെ എ​സി കൊ​ണ്ടു​പോ​യെ​ന്ന് പാ​ർ​ട്ടി നേ​താ​വ്! ക​ന​യ്യ കു​മാ​റും ജി​ഗ്നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെന്ന്‌ റി​പ്പോ​ര്‍​ട്ടു​ക​ള്‍

പാ​റ്റ്ന: സി​പി​ഐ വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ക്കേ​റു​ന്ന ക​ന​യ്യ കു​മാ​ര്‍ സി​പി​ഐ സം​സ്ഥാ​ന സ​മി​തി ആ​സ്ഥാ​ന​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന എ​സി അ​ഴി​ച്ചു​കൊ​ണ്ടു പോ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍.

സി​പി​ഐ ബി​ഹാ​ര്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാം ​ന​രേ​ഷ് പാ​ണ്ഡെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ന​യ്യ കു​മാ​ര്‍ സ്വ​ന്തം പ​ണം മു​ട​ക്കി സ്ഥാ​പി​ച്ച എ​സി​യാ​ണെ​ന്നും അ​ത് കൊ​ണ്ടു​പോ​യ​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും പാ​ണ്ഡെ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ക​ന​യ്യ കു​മാ​റും ജി​ഗ്നേ​ഷ് മേ​വാ​നി​യും ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഭ​ഗ​ത് സിം​ഗി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രു​ടെ​യും കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​നം.

രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment