മുസ്ലീം വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ സംഭവം; അധ്യാപികയെ സ്ഥലം മാറ്റി

മു​സ്ലീം വി​ദ്യാ​ർ​ഥി​ക​ളോ​ട് പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ധ്യാ​പി​ക​യ്ക്ക് സ്ഥ​ലം​മാ​റ്റം. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ലെ  ഉ​റു​ദു സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ത​ന്‍റെ ക്ലാ​സി​ലെ ര​ണ്ട് മു​സ്ലീം ആ​ൺ​കു​ട്ടി​ക​ളോ​ട് പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ പ​റ​ഞ്ഞ​ത്. 

അ​ഞ്ചാം ക്ലാ​സി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​യാ​യ അ​ധ്യാ​പി​ക  കു​ട്ടി​ക​ളെ ശാ​സി​ച്ചു. ഇ​തി​ന് ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ൾ വ​ഴ​ക്ക് തു​ട​ർ​ന്ന​പ്പോ​ൾ ദേ​ഷ്യം വ​ന്ന അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​ക​ളോ​ട് പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ‘പാ​കി​സ്ഥാ​നി​ലേ​ക്ക് പോ​കൂ, ഇ​ത് ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യ​മാ​ണ്’ എ​ന്ന് അ​ധ്യാ​പി​ക അ​വ​രോ​ട് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ക​ന്ന​ഡ ഭാ​ഷാ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഇ​വ​ർ 26 വ​ർ​ഷ​മാ​യി ഇ​വി​ടു​ത്തെ സ്ഥി​രം ജീ​വ​ന​ക്കാ​രി​യാ​ണെ​ന്നും ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി സ്‌​കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി ​നാ​ഗ​രാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ധ്യാ​പി​ക​യെ മ​റ്റൊ​രു സ്‌​കൂ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​യും വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന് ശേ​ഷം അ​ധ്യാ​പി​ക​യ്ക്കെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment