ഇങ്ങനെയും സ്വര്‍ണം കടത്താം, പക്ഷേ ഈ പണിയും പാളും! ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 36.12 ല​ക്ഷം രൂ​പയുടെ സ്വര്‍ണം പിടികൂടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ണി​യി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ച ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 36.12 ല​ക്ഷം രൂ​പ വ​രു​ന്ന 696 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ലെ അ​ബ്ദു​ൾ നാ​സ​റി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സ് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​സ്ത്ര​ങ്ങ​ൾ പ​ത്തു ക​ഷ​ണ​ങ്ങ​ളാ​ക്കി അ​തി​ൽ സ്വ​ർ​ണം തേ​ച്ചു​പി​ടി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഈ ​സ്വ​ർ​ണം പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു.

ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ.​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ എ​ൻ.​സി. പ്ര​ശാ​ന്ത്, കെ. ​ബി​ന്ദു, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ നി​വേ​ദി​ത, ജി​നേ​ഷ്, വി. ​രാ​ജീ​വ്, രാം​ലാ​ൽ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് പി.​പി. ലി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment