25 കോ​ടി​യു​ടെ വൈ​ദ്യു​ത ബി​ൽ; അന്പരന്ന് സനിൽകുമാർ ! ഉ​പ​ഭോ​ക്താ​വി​നെ ശ​രി​ക്കും ഷോ​ക്ക​ടി​പ്പി​ച്ച് പു​തു​ച്ചേ​രി വൈ​ദ്യു​തി വ​കു​പ്പ്

മാ​ഹി: ഉ​പ​ഭോ​ക്താ​വി​നെ ശ​രി​ക്കും ഷോ​ക്ക​ടി​പ്പി​ച്ച് പു​തു​ച്ചേ​രി വൈ​ദ്യു​തി വ​കു​പ്പ്. മാ​ഹി പ​ന്ത​ക്ക​ൽ കു​ന്നു​മ്മ​ൽ പാ​ല​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ന്ത​ക്ക​ലി​ലെ മാ​ല​യാ​ട്ട് സ​നി​ൽ കു​മാ​റി​നാ​ണ് 25 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വൈ​ദ്യു​ത ബി​ൽ ന​ൽ​കി പു​തു​ച്ചേ​രി ആ​രോ​ഗ്യ​വ​കു​പ്പ് ഷോ​ക്ക​ടി​പ്പി​ച്ച​ത്.

ജൂ​ലൈ മാ​സ​ത്തെ ബി​ല്ലി​ലെ തു​ക ശ്ര​ദ്ധി​ക്കാ​തെ പ​ന്ത​ക്ക​ലി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ ഓ​ൺ​ലൈ​നാ​യി തു​ക അ​ട​യ്ക്കു​വാ​ൻ ര​സീ​ത് കാ​ണി​ച്ച​പ്പോ​ഴാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ഭീ​മ​മാ​യ തു​ക​യെ​ക്കു​റി​ച്ച് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. 25,93,10580 രൂ​പ​യാ​യി​രു​ന്നു ബി​ല്ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​ൺ​സ്യൂ​മ​ർ ന​മ്പ​റും വീ​ട്ടു​ട​മ​യു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും തെ​റ്റാ​തെ ര​സീ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ഹി​യി​ൽ വൈ​ദ്യു​തി​ക്ക് യൂ​ണി​റ്റി​ന് 35 പൈ​സ ഈ​യി​ടെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ത്ത​ശേ​ഷം പു​തു​ച്ചേ​രി ഹെ​ഡ് ഓ​ഫീ​സ് റ​വ​ന്യൂ സെ​ക്‌​ഷ​നി​ലേ​ക്ക് റീ​ഡിം​ഗ് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് മാ​ഹി വൈ​ദ്യു​ത വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷോ​ക്ക​ടി​പ്പി​ക്കു​ന്ന ബി​ല്ലി​നു പി​ന്നി​ൽ പു​തു​ച്ചേ​രി ഓ​ഫീ​സി​ൽ ക​ണ​ക്കു​കൂ​ട്ട​ലി​ൽ വ​ന്ന അ​ബ​ദ്ധ​മാ​യി​രി​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.

Related posts

Leave a Comment