ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട! ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ ഉ​മ്മ​ർ കു​ട്ടി കുടുങ്ങി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 47 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി ഒ​രാ​ളെ ക​സ്റ്റം​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ ന​രി​ക്കോ​ട് സ്വ​ദേ​ശി ഉ​മ്മ​ർ​കു​ട്ടി (41) യാ​ണ് 967 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഷാ​ർ​ജ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഉ​മ്മ​ർ കു​ട്ടി. ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെത്തു​ട​ർ​ന്നു യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം 1,067 ഗ്രാ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 967 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്.

ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ ഇ. ​വി​കാ​സ്, സു​പ്ര​ണ്ട് ന​ന്ദ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ യ​ഥു​കൃ​ഷ്ണ, ദി​ലീ​പ് കൗ​ശ​ൽ, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment