ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ബന്ധുക്കളെ കാത്ത് ര​ണ്ടു മൃ​ത​ദേ​ഹങ്ങൾ മോർച്ചറിയിൽ

ക​ണ്ണൂ​ർ: ജില്ലാ ആശുപത്രി മോർച്ചറിയിൽ അജ്ഞാതരായ രണ്ടു പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരുമെത്താത്ത പോലീസിനെ കുഴയ്ക്കുന്നു. ക​ഴി​ഞ്ഞ 19ന് ​രാ​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​നി​ൽ ഏ​ക​ദേ​ശം 50 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി പോ​ലീ​സ് സി​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ അ​ന്വേ​ഷി​ച്ച് ആ​രും ഇ​തു​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പെ​ട്ടി​ല്ല.

ക​ഴി​ഞ്ഞ 20ന് ​രാ​വി​ലെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ച​ത്. ന​സീ​ർ (49) എ​ന്നാ​ണ് ആ​ശു​പ​ത്രി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വീ​ട്ടു​പേ​രോ സ്ഥ​ല​മോ അ​റി​യാ​ത്ത​തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കു​ഴ​യു​ക​യാ​ണ്. മൂ​ന്നു​ദി​വ​സം കൂ​ടി കാ​ത്തി​രി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ സം​സ്ക​രി​ക്കാ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്.

Related posts