ഭര്‍ത്താവിനെ സംശയം, സാഹചര്യ തെളിവുകളുണ്ട്! വീ​ടി​നു​ള്ളി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തി തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പരാതിയുമായി ബന്ധുക്കള്‍

പാ​നൂ​ർ: വീ​ടി​നു​ള്ളി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തി തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കി​ഴ്മാ​ടം നി​ര​ത്തു​മ്മ​ൽ സു​ബൈ​ദ- പ​രേ​ത​നാ​യ ഹ​മീ​ദ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നു​സ്ര​ത്ത് (36) ആ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ സം​ശ​യ​മു​ണ്ടെ​ന്നും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും കാ​ണി​ച്ചാ​ണ് സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഹാ​സി​ബ് ത​ല​ശേ​രി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 24ന് ​രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് പു​ളി​യ​ന​മ്പ്രം ഒ​ലി​പ്പി​ൽ യു​പി സ്കൂ​ളി​ന് സ​മീ​പം കോ​റോ​ത്ത് വീ​ട്ടി​ൽ വ​ച്ച് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ നു​സ്ര​ത്തി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ന്ന​ത്.

ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഫെ​ബ്രു​വ​രി 28 നാ​യി​രു​ന്നു മ​ര​ണം. പൊ​ള്ള​ലേ​ൽ​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ഭ​ർ​ത്താ​വ് റ​ഷീ​ദ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ചൊ​ക്ലി സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കീ​ഴ്മാ​ട​മു​ള്ള നു​സ്ര​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി സ​ഹോ​ദ​ര​ന്‍റെ​യും ഉ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തു.

Related posts

Leave a Comment