‘വീണ്ടും വീണ്ടും പണി കൊടുക്കാൻ ഇവരെന്താ കുപ്പീന്ന് ഇറങ്ങിയ ഭൂതങ്ങളോ’; പത്തനംതിട്ട കെഎപി അഞ്ചാം ബറ്റാലിയനിൽ പോലീസുകാർക്ക് ദുരിതകാലം !


കോ​ട്ട​യം: ജി​ല്ല​യി​ലെ കെഎ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ൽ​പ്പെ​ട്ട 50 പോ​ലീ​സു​കാ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി 14 ദി​വ​സം ഡ്യൂട്ടി​ക്കു നി​യോ​ഗി​ച്ച​താ​യി പ​രാ​തി.

യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് പോ​ലീ​സു​കാ​ർ​ക്കു ഡ്യൂ​ട്ടി ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു പോ​ലീ​സു​കാ​ർ​ക്കു ഏ​ഴു ദി​വ​സം ഡ്യൂട്ടി​യും തു​ട​ർ​ന്നു വി​ശ്ര​മ​വു​മാ​ണ്.

എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം മ​റി​ക​ട​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ കെഎ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ൽ​പ്പെ​ട്ട പോ​ലീ​സു​കാ​ർ​ക്കു ഏ​ഴു ദി​വ​സ​ത്തെ ഡ്യൂ​ട്ടിക്കു​ശേ​ഷം വി​ശ്ര​മം ന​ല്കാ​തെ​യാ​ണ് വീ​ണ്ടും ഡ്യൂട്ടിക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്്.

ക​ഴി​ഞ്ഞ 19ന് ​കെഎപി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ൽ നി​ന്നും 50 പോ​ലീ​സു​കാ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ എ​ത്തു​ക​യും അ​വി​ടെ നി​ന്നും മ​ല​യാ​ല​പ്പു​ഴ, റാ​ന്നി, തി​രു​വ​ല്ല, കീ​ഴ്‌‌വായ്പ്പൂ​ർ, പ​ന്ത​ളം, അ​ടൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ക​യും ചെ​യ്തു.

കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​മോ, വെ​ള്ള​മോ, വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള വൃ​ത്തി​യാ​യ സ്ഥ​ല​മോ ഇ​ല്ലാ​തെ തു​ട​ച്ച​യാ​യ ഏ​ഴു ദി​വ​സ​ത്തെ ഡ്യൂ​ട്ടി​ക്കു​ശേ​ഷം 25ന് ​ബ​റ്റാ​ലി​യ​നി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങി. തു​ട​ർ​ന്ന് ഇ​വ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണം.

തി​രി​കെ എ​ത്തി​യ പോ​ലീ​സു​കാ​രെ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​വ​രെ വീ​ണ്ടും ഡ്യൂട്ടി ചെ​യ്യാ​ൻ വിളിച്ചു. ആ​വ​ശ്യ​മാ​യ വി​ശ്ര​മ​മോ, ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​നോ പോ​ലും സ​മ​യം ന​ൽ​കാ​തെ പോ​ലീ​സു​കാ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യാ​ണ്

കെഎ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന ഓ​ഫീ​സ​റും, അ​ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫും ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​തുമൂ​ലം നി​ര​വ​ധി പോ​ലീ​സു​കാ​രു​ടെ കു​ടും​ബം ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്്.

പ​ല​രു​ടെ​യും വീ​ടി​രി​ക്കു​ന്ന പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത മേ​ഖ​ല​യാ​യ​തി​നാ​ൽ വീ​ട്ടി​ലെ പ്രാ​യ​മാ​യ​വ​രും, കു​ട്ടി​ക​ളും പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്.

മു​ന്നൂ​റോ​ളം പോ​ലീ​സു​കാ​ർ കെഎപി അ​ഞ്ചാം ബ​റ്റാ​ലി​യ​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടും അ​വ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​തെ ഏ​ഴു ദി​വ​സം ഡ്യൂ​ട്ടി ചെ​യ്ത് മടങ്ങുന്നവരെ തന്നെ വീ​ണ്ടും ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ന്ന​ ന​ട​പ​ടി​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​​ണ്.

Related posts

Leave a Comment