പൊൻകുന്നം: കൃഷിവകുപ്പും ജില്ലാ പഞ്ചായത്തും കോഴായിൽ 26 മുതൽ 30 വരെ നടത്തുന്ന ഫാം ഫെസ്റ്റ് ഹരിതാരവം 2025 പ്രചാരണത്തിന്റെ ഭാഗമായി കപ്പ അരിയൽ മത്സരം നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും ചിറക്കടവ് പഞ്ചായത്തും ചേർന്ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ കർഷകരെയും വനിതകളെയും പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, ശ്രീലത സന്തോഷ്, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, കെ.ജി. രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം, കൃഷി ഓഫീസർ പ്രജിത പ്രകാശ്, അനിൽ സെബാസ്റ്റ്യൻ, എസ്. പ്രവീൺ, ജിജു പോൾ, ശ്രീജ മോഹൻ, സാജുകുമാർ, സീമ, ശ്രീദേവി, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.